Tuesday, September 04, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.05 AM

മാവേലിക്കരയില്‍ മലേറിയ സ്‌ഥിരീകരിച്ചു

മാവേലിക്കര: മലേറിയ രോഗം മാവേലിക്കരയില്‍ സ്‌ഥിരീകരിച്ചു. എലിപ്പനിക്കുള്ള സാധ്യത മുന്നില്‍ക്കണ്ട്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
പുന്നമൂട്‌ സ്വദേശിയ്‌ക്കാണു മലേറിയ രോഗം സ്‌ഥിരീകരിച്ചത്‌. ഇയാള്‍ നൈജീരിയില്‍ സോഫ്‌റ്റ്‌വേര്‍ എന്‍ജിനിയറായി ജോലി ചെയ്യുകയാണ്‌. കഴിഞ്ഞ അഞ്ചിന്‌ നാട്ടില്‍ എത്തിയ ഇദ്ദേഹം ശരീരിക അസ്വസ്‌ഥത മൂലം കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ജില്ലാ അശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ്‌ രോഗം സ്‌ഥിരീകരിച്ചത്‌. ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
ടി.എ കനാലിന്‌ സമീപമുള്ള ഇയാളുടെ വീട്ടിലും പരിസരത്തും ജില്ലാ വെക്‌ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്‌, ജില്ലാ ആശുത്രി ആരോഗ്യ വിഭാഗം, നഗരസഭ, കുറത്തികാട്‌ ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വിവിധ വീടുകളിലെ 171 മുറികളിലും 72 വെള്ളക്കെട്ടുകളിലും സ്‌പ്രേയിങ്‌ നടത്തി. 131 വീടുകളില്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഇതേസമയം നഗരത്തില്‍ എലിപ്പനി സാധ്യതയും അധികൃതര്‍ വിലയിരുത്തി. നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ കൊതുക്‌ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും തീരുമാനമായി. മലമ്പനി, ഡെങ്കിപ്പനി എന്നിവ പ്രതിരോധിക്കുന്നതിന്‌ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ സ്‌പെയ്‌സ്‌ സ്‌പ്രേയിങ്‌, ആരോഗ്യ ബോധവല്‍ക്കരണം എന്നിവ നടത്തി. അനോഫിലക്‌സ്‌ വിഭാഗത്തിലെ പെണ്‍കൊതുകുകളാണ്‌ മലേറിയ പരത്തുന്നതെന്നും കൊതുക്‌ വളരുന്ന സാഹചര്യംഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ സംവിധാനത്തില്‍ ഇതിന്‌ ഫലപ്രദമായ ചികിത്സ ലഭ്യമാണ്‌. ആഴ്‌ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കണമെന്ന നിര്‍ദേശവും ആരോഗ്യ വിഭാഗം നല്‍കിയിട്ടുണ്ട്‌. ഇതേസമയം എലിപ്പനിയ്‌ക്കുള്ള സാധ്യത മുന്നില്‍ക്കണ്ട്‌ പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ ലഭ്യമാക്കുന്നതിന്‌ ജില്ലാ ആശുപത്രിയില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു.
രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട്‌ നാലു വരെ ആശുപത്രിയിലെ പി.പി യൂണിറ്റില്‍ ക്രമീകരിച്ചിട്ടുള്ളകൗണ്ടറില്‍ നിന്നും മരുന്ന്‌ ലഭ്യമാകും. ഡോക്‌സി സൈക്ലിന്‍ പ്രതിരോധ മരുന്ന്‌ സംബന്ധിച്ച വിവരങ്ങള്‍ക്ക്‌ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ആര്‍.രാജേഷുമായി ബന്ധപ്പെടാം. ഫോണ്‍: 8547304432.

Ads by Google
Advertisement
Tuesday 04 Sep 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW