Thursday, September 13, 2018 Last Updated 23 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.40 AM

മണര്‍കാട്‌ പള്ളിയില്‍ ഭക്‌തജനപ്രവാഹം

uploads/news/2018/09/245438/4.jpg

മണര്‍കാട്‌: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പ്‌ പെരുന്നാളിന്റെ രണ്ടാം ദിവസമായ ഇന്നലെ പള്ളിയില്‍ ഭക്‌തജനപ്രവാഹം. ചരിത്രപ്രസിദ്ധമായ എട്ടുനോമ്പു പെരുന്നാളില്‍ സംബന്ധിക്കാന്‍ അവധി ദിവസമായ ഇന്നലെ ആയിരക്കണക്കിനു വിശ്വാസികളാണു നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ഒഴികയെത്തിയത്‌.
ഇന്നലെ രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു നിരണം ഭദ്രാസന മെത്രാപോലീത്ത ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ പ്രധാന കാര്‍മ്മികത്വം വഹിച്ചു. നീതിയുടെയും സ്‌നേഹത്തിന്റെയും ആള്‍ രുപമായിരുന്നു അമ്മയെന്ന്‌ ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌.
ദൈവത്തിന്റെ ഇഷ്‌ടത്തിന്‌ വിനയത്തോടെ തന്നെത്ത സമര്‍പ്പിച്ച മാതവിനെ ഒരു വ്യക്‌തിയായി മാത്രം കാണാതെ അതിലുപരി ഒരു മൂല്യമായി കണ്ടുകൊണ്ട്‌
നമ്മുടെ ജീവിതത്തിലേക്ക്‌ ആനയിക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ആര്‍ഭാടജീവിതത്തെക്കുറിച്ചുള്ള സൂചനയാണ്‌ ദൈവം പ്രളയത്തിലൂടെ മനുഷ്യര്‍ക്ക്‌ നല്‍കിയത്‌. കൂട്ടിവെക്കുന്നവരാകാതെ മറ്റുള്ളവര്‍ക്കായി പങ്കുവെക്കുന്നവരാകണമെന്നും അദ്ദേഹം പറഞ്ഞു. ഫാ. ജേക്കബ്‌ ഫിലിപ്പ്‌ നടയില്‍, ഫാ. തമ്പി മാറാടി, ഫാ. ഗീവര്‍ഗീസ്‌ നടുമുറിയില്‍, ഫാ. സ്‌റ്റീഫന്‍ ജ്‌ഞാനമറ്റം എന്നിവര്‍ പ്രസംഗിച്ചു.
എട്ടു നോമ്പിന്റെ പരിപാടികള്‍ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ എന്ന ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിലും മണര്‍കാട്‌ പള്ളി ഒഫീഷ്യല്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും തല്‍സമയം കാണുവാന്‍ സാധിക്കും.

Ads by Google
Advertisement
Monday 03 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW