Tuesday, September 25, 2018 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.40 AM

നീലംപേരൂര്‍ പൂരം പടയണി പൂങ്കുടകള്‍ എഴുന്നെള്ളി; പ്ലാവിലക്കോലം ഇന്നുമുതല്‍

uploads/news/2018/09/245437/3.jpg

ചങ്ങനാശേരി: നീലംപേരൂര്‍ മകം പടയണിയുടെയും പൂരം പടയണിയുടെയുംവരവറിയിച്ചു കൊണ്ടു പടയണികളത്തില്‍ കുടനിര്‍ത്തു നടന്നു.
ക്ഷേത്ര മൈതാനത്തു നിറഞ്ഞു നിന്ന ഭക്‌തര്‍ പടയണിക്കുടകളെ ആര്‍പ്പു വിളികളോടെ എതിരേറ്റു. ഇന്നലെ രാത്രി പത്തു മണിക്ക്‌ ചേരമാന്‍ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണു ചടങ്ങുകള്‍ തുടങ്ങിയത്‌.
കുടംപൂജകളിയും തോത്താകളിയും നടന്നു. പടയണി താളങ്ങള്‍ പഴയ തലമുറയില്‍ നിന്നും പുതു തലമുറയിലേക്കു തോത്താക്കളിയിലൂടെ പകര്‍ന്നു നല്‍കി.
തുടര്‍ന്നു പൂക്കുടകളുടെ എഴുന്നെള്ളത്തു നടന്നു. നിരവധി ഭക്‌തരാണു ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത്‌. അഗ്‌നിയുടെ പ്രതീകമായ ചൂട്ടു പടയണിയില്‍ തുടങ്ങിയ ചടങ്ങുകള്‍ പച്ചയും കടന്നു നിറങ്ങളിലേയ്‌ക്കു കടന്നിരിക്കുകയാണ്‌.
ഇന്നുമുതല്‍ പ്ലാവിലകോലങ്ങള്‍ക്കു തുടക്കമാകും. തപസ്സ്‌ ചെയ്യുന്ന സന്യാസിയുടെ താപസ കോലവും എഴുന്നുള്ളും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആന,ഹനുമാന്‍, പ്ലാവില നീര്‍ത്ത്‌, കുടംപൂജകളി,തോത്താകളി, ഭീമസേനകോലവും പടയണിയില്‍ എഴുന്നള്ളും.
പിണ്ടിയും കുരുത്തോലയും കൊടിക്കൂറ,കാവല്‍ പിശാചിനെയും പടയണിക്കളത്തില്‍ എത്തും. എല്ലാ ദിവസവും ചടങ്ങുകളുടെ സമാപനത്തില്‍ കുടംപൂജക്കളിയും തോത്താകളിയും നടക്കും
നീലംപേരൂര്‍ പടയണി താളങ്ങളില്‍ ആവേശമായി മാറുന്ന തോത്താ കളിയുടെയും കുടം പൂജയുടെയും അകമ്പടിയോടെ പ്ലാവിലക്കോലങ്ങള്‍ ഒരുമിച്ചു പടയണി കളത്തില്‍ എത്തുന്നതോടെ പ്ലാവില നിര്‍ത്തു ഭക്‌തി സാന്ദ്രമാകും.

Ads by Google
Advertisement
Monday 03 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW