Saturday, November 17, 2018 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.40 AM

നാഗമ്പടം പഴയ പാലത്തിലെ ടാറിങ്‌ പൂര്‍ത്തിയാക്കി

uploads/news/2018/09/245436/2.jpg

കോട്ടയം: യാത്രക്കാര്‍ക്കു താത്‌കാലിക ആശ്വാസമായി നാഗമ്പടം പഴയ പാലത്തിലെ ടാറിങ്ങ്‌ പൂര്‍ത്തിയാക്കി, പുതിയ പാലത്തിലെ ടാറിങ്ങ്‌ എന്നു നടക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ബാക്കി. മാസങ്ങളായി തകര്‍ന്നു കിടന്നിരുന്ന റോഡിന്റെ ടാറിങ്ങ്‌ റെയില്‍വേ ഇടപെട്ടു ശനിയാഴ്‌ചയാണു ടാര്‍ ചെയ്‌തത്‌. ഒരു വശത്തു കൂടി വാഹനം കടത്തിവിട്ടു രാത്രി തന്നെ ടാറിങ്ങ്‌ പൂര്‍ത്തിയാക്കിയിരുന്നു. പാലം നിര്‍മാണം അനന്തമായി നീളുകയും റോഡ്‌ പൂര്‍ണമായി തകരുകയു ചെയ്‌തതോടെയാണ്‌, പൊതുമരാമത്ത്‌ വകുപ്പ്‌ ഉടമസ്‌ഥതയിലുള്ള റോഡ്‌ റെയില്‍വേ ഇടപെട്ട്‌ റെയില്‍വേ ടാര്‍ ചെയ്‌തത്‌.
സീസര്‍ പാലസ്‌ ജങ്‌ഷനിലെ റൗണ്ടാന മുതലുള്ള ഭാഗത്തെ എം.സി. റോഡ്‌ ഭാഗം മേല്‍പ്പാലം നിര്‍മാണത്തെത്തുടര്‍ന്നു നവീകരിച്ചിരുന്നില്ല. എം.സി. റോഡ്‌ നിര്‍മാണത്തിന്റെ കരാര്‍ കാലാവധി അവസാനിക്കുമ്പോഴേയ്‌ക്കും പാലംനിര്‍മാണം പൂര്‍ത്തിയാകുമെന്നും അവസാന ഘട്ടത്തില്‍ റോഡ്‌ നവീകരിക്കാമെന്നുമായിരുന്നു കെ.എസ്‌.ടി.പി. പ്രതീക്ഷ. എന്നാല്‍, പാലം നിര്‍മാണം എങ്ങുമെത്താതെ പോയതോടെ കെ.എസ്‌.ടി.പി.മറ്റു ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങി.
അതേസമയം, നിലവില്‍ താത്‌കാലികമായ ടാറിങ്ങാണു നടത്തിയിരിക്കുന്നത്‌. മഴ ശക്‌തമായാല്‍ പൊളിയാനുള്ള സാധ്യതകളേറെയാണെന്നു യാത്രക്കാര്‍ ചൂണ്ടിക്കുന്നു. ടാറിങ്ങ്‌ പൂര്‍ത്തിയായതോടെ കുഴികളില്‍ ചാടുന്നത്‌ ഒഴിവാക്കപ്പെടുമെങ്കിലും റോഡ്‌ ഇടുങ്ങിയതായാതിനാല്‍ പുതിയ പാലം തുറന്നു കൊടുക്കുന്നതുവരെ ഗതാഗതക്കുരുക്ക്‌ തുടരുമെന്നുറപ്പാണ്‌.
അതേസമയം, അപ്രോച്ച്‌ റോഡ്‌ നിര്‍മാണം പൂര്‍ത്തിയാക്കി പാലം എന്നു തുറന്നു നല്‍കുമെന്ന കാര്യത്തില്‍ റെയില്‍വേ അധികൃതര്‍ക്ക്‌ വ്യക്‌തമായ ഉറപ്പൊന്നും നല്‍കാന്‍ കഴിയുന്നില്ല. മഴയുടെയും പ്രളയത്തിന്റെയും പേരില്‍ നിര്‍ത്തിവച്ചിരുന്ന നിര്‍മാണം പുനരാരംഭിച്ചിട്ടുണ്ട്‌. പാലത്തിന്റെ വടക്കു ഭാഗത്തെ അപ്രോച്ച്‌ റോഡ്‌ പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. ഓണത്തിനു മുന്നോടിയായി സെപ്‌റ്റംബര്‍ 20നു മുമ്പ്‌ ടാറിങ്ങ്‌ പൂര്‍ത്തിയാക്കി ഒരു വശത്തേയ്‌ക്കുള്ള ടാറിങ്ങ്‌ പാലത്തിലൂടെ നടത്താന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു.എന്നാല്‍, മഴയെത്തുടര്‍ന്ന്‌ പണി മുടങ്ങിയതിനാല്‍ ഇതു നടന്നില്ല.

Ads by Google
Advertisement
Monday 03 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW