Saturday, September 22, 2018 Last Updated 12 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.40 AM

എലിപ്പനി വിറപ്പിക്കുന്നു

uploads/news/2018/09/245435/1.jpg

കോട്ടയം: സംസ്‌ഥാനമെമ്പാടും മരണം വിതയ്‌ക്കുന്ന എലിപ്പനി ജില്ലയെയും വിറപ്പിക്കുന്നു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ രണ്ടു പേര്‍ മരിക്കുക കൂടി ചെയ്‌തതോടെ ആരോഗ്യ വകുപ്പ്‌ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചുകഴിഞ്ഞു. ഇനിയും വെള്ളം പൂര്‍ണമായി ഇറങ്ങാത്ത പ്രദേശങ്ങളിലും കിണറുകളിലുള്‍പ്പെടെ വെള്ളം കയറിയിറങ്ങിപ്പോയ പ്രദേശങ്ങളിലും എലിപ്പനി പടരാനുള്ള സാധ്യതയേറെയാണ്‌.
കടനാട്‌ റിട്ട. പഞ്ചായത്ത്‌ സെക്രട്ടറി പ്രവര്‍ത്തുംമലയില്‍ പി.വി ജോര്‍ജ്‌ (വക്കച്ചന്‍62), കോട്ടയം മെഡിക്കല്‍കോളജില്‍ ചികിത്സയിലായിരുന്ന തലയോലപ്പറമ്പ്‌ വഴിയമ്പലത്തില്‍ എം.ആര്‍. ദിവാകരന്‍ (60) എന്നിവരാണു എലിപ്പനി ബാധിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്‌.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ചു ശനിയാഴ്‌ച എട്ടും ഇന്നലെ രണ്ടു പേരും ചികിത്സ തേടി. മൂന്നിരട്ടിയില്‍േറെയാണു സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം.
ശനിയാഴ്‌ച ചികിത്സ തേടിയ എട്ടു പേരില്‍ മൂന്നു പേരില്‍ രോഗം സ്‌ഥിരീകരിച്ചപ്പോള്‍ അഞ്ചു പേര്‍ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്‌. നാലു ദിവസത്തിനുള്ള ജില്ലയില്‍ 22 പേര്‍ ചികിത്സ തേടി. കോട്ടയം നഗരസഭ, അതിരമ്പുഴ, ആര്‍പ്പൂക്കര, വാഴൂര്‍, ഈരാറ്റുപേട്ട, കടനാട്‌, മുത്തോലി എന്നിവിടങ്ങളിലാണു രോഗം സ്‌ഥിരീകരിച്ചത്‌.
എലിപ്പനിയ്‌ക്കൊപ്പം ഡെങ്കിയും മഞ്ഞപ്പിത്തവും പടരുന്നുണ്ട്‌. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 42 പേര്‍ക്കാണ്‌ എലിപ്പനി സ്‌ഥിരീകരിച്ചത്‌. ഇവയില്‍ പകുതി കേസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ രണ്ടു മാസത്തിനുള്ളിലാണ്‌.
പ്രളയത്തില്‍ വ്യാപകമായി മാലിന്യങ്ങള്‍ ഒഴുകിയെത്തിയതോടെ വീണ്ടും രോഗം പടരാനുള്ള സാധ്യതയേറെയാണ്‌. ദുരിത ബാധിത പ്രദേശങ്ങളില്‍ ശുചീകരണത്തിനു പോകുന്നവര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, വെള്ളക്കെട്ടില്‍ നിന്നു പുല്ലു ചെത്തുന്നവര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്‌ ആരോഗ്യവകുപ്പ്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Monday 03 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW