Monday, November 19, 2018 Last Updated 11 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.39 AM

സ്‌കൂള്‍ യാത്രയ്‌ക്ക്‌ നിത്യയ്‌ക്കിനി സൈക്കിള്‍

പാലാ: സ്‌കൂള്‍ യാത്രയ്‌ക്ക്‌ നിത്യയ്‌ക്കിനി സൈക്കിള്‍. നീലൂര്‍ വരമ്പിനകത്ത്‌ ദീപയുടെ ഒന്‍പതാംക്ലാസില്‍ പഠിക്കുന്ന മകള്‍ നിത്യയാണ്‌ ദിനം പ്രതി എട്ട്‌ കിലോമീറ്റര്‍ വീതം നടന്ന്‌ സ്‌കൂളില്‍ പോവുകയും വരുകയും ചെയ്‌തിരുന്നത്‌. മാനത്തൂര്‍ സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളില്‍ പോകുവാനും വരാനുംവേണ്ടിയാണ്‌ ദിവസവും രാവിലെയും വൈകുന്നേരവും എട്ട്‌ കിലോമീറ്റര്‍ വീതം നടക്കുന്നത്‌. കൂലിപ്പണിക്കാരിയും വിധവയുമായ അമ്മ ദീപയും കാന്‍സര്‍ രോഗിയായ മുത്തശ്ശി പത്മിനിയുമാണ്‌ നിത്യയുടെ വീട്ടിലുള്ളത്‌.
ആകെയുള്ള എട്ട്‌ സെന്റ്‌ കിടപ്പാടമാവട്ടെ 1991-ലെ റീസര്‍വ്വേയിലെ പിഴവുമൂലം കരം അടയ്‌ക്കാനാകാത്ത അവസ്‌ഥയിലുമാണ്‌. പുറമ്പോക്ക്‌ ഭൂമിയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതുസംബന്ധിച്ച പരാതിയുമായി നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ രോഗിയായ പത്മിനിയും മകളും കയറിയിറങ്ങിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇവരുടെ ദുരവസ്‌ഥ അറിഞ്ഞ പാലാ പൗരാവകാശസമിതി പ്രസിഡന്റ്‌ ജോയി കളരിക്കലാണ്‌ നിത്യക്ക്‌ സൈക്കിള്‍ വാങ്ങി നല്‍കിയത്‌.

Ads by Google
Advertisement
Monday 03 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW