Monday, September 24, 2018 Last Updated 58 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.39 AM

മീനച്ചില്‍ താലൂക്കില്‍ 301 പേര്‍ക്ക്‌ ദുരിതാശ്വാസ സഹായം നല്‍കി

പാലാ: പ്രളയദുരിതത്തില്‍പെട്ട മീനച്ചില്‍ താലൂക്കിലെ 301 പേര്‍ക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം നല്‍കി. ആദ്യ തവണ വീടുകളില്‍ വെള്ളം കയറിയിരുന്ന ഇവര്‍ക്ക്‌ 3800 രൂപ വീതം നേരത്തേ നല്‍കിയിരുന്നു. 6200 രൂപകൂടി നല്‍കിയതായി തഹസില്‍ദാര്‍ വി.എം.അഷറഫ്‌ പറഞ്ഞു. ഒരാള്‍ക്ക്‌ പതിനായിരം രൂപ വീതമാണ്‌ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്‌.
ദുരിതാശ്വാസ സഹായത്തിനായി താലൂക്കോഫീസില്‍ ലഭിച്ച്‌ സൂക്ഷ്‌മപരിശോധന കഴിഞ്ഞ 96 അപേക്ഷകരും 301 പേരില്‍ ഉള്‍പ്പെടും. താലൂക്കിലെ 28 വില്ലേജുകളും പ്രളയബാധിതമാണ്‌.
റവന്യൂ ഉദ്യോഗസ്‌ഥര്‍ അപേക്ഷകരുടെ വീടുകളിലെത്തി പരിശോധന നടത്തി നഷ്‌ടം തിട്ടപ്പെടുത്തിയാണ്‌ സഹായധനം നല്‍കുന്നത്‌.
ഇതിനായി ദുരന്തം ബാധിക്കാത്ത വില്ലേജുകളിലെ ഉദ്യോഗസ്‌ഥരെയും താലുക്കിലെ ഉദ്യോഗസ്‌ഥരെയും ഉപയോഗപ്പെടുത്തുന്നുണ്ട്‌. അപേക്ഷകളിലെ അനര്‍ഹരെ കണ്ടെത്തുന്നത്‌ ഏറെ ശ്രമകരമായതിനാലാണ്‌ താമസം വരുന്നതെന്നും കൃത്യമായി പരിശോധനകള്‍ നടത്തിയാണ്‌ അപേക്ഷകരെ കണ്ടെത്തുന്നതെന്നും തഹസില്‍ദാര്‍ പറഞ്ഞു.

Ads by Google
Advertisement
Monday 03 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW