Wednesday, November 21, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.39 AM

കൂര ഇപ്പോഴും വെള്ളത്തില്‍; കുടുംബം ആത്മഹത്യാവക്കില്‍

ഏറ്റുമാനൂര്‍: ആകെയുള്ള സമ്പാദ്യമായ ചെറിയ കൂരയും സ്‌ഥലവും ഇപ്പോഴും വെള്ളത്തില്‍. ആര്‍പ്പൂക്കര മണിയാപറമ്പ്‌ കാരുവേലില്‍ അശോകനും കുടുംബവുമാണ്‌ വീട്ടില്‍ അന്തിയുറങ്ങാനാകാതെ ഉഴലുന്നത്‌. ആഗസ്‌റ്റ്‌ 15-ന്‌ വീട്ടില്‍ വെള്ളം കയറിയതോടെ അശോകനും ഭാര്യയും മകളുമടങ്ങുന്ന കുടുംബം പ്രാണരക്ഷാര്‍ത്ഥം അവിടെനിന്നിറങ്ങി. ചെറിയ കൂരയില്‍ അഞ്ചടിയിലേറെ വെള്ളമുയര്‍ന്നതോടെ വീടും വീട്ടുപകരണങ്ങളും നശിച്ചു.
വാസയോഗ്യമല്ലാതായ കൂരയില്‍ ഇനി വെള്ളമിറങ്ങിയാലും താമസിക്കുവാനാവില്ല. വീടിനോട്‌ ചേര്‍ന്നുണ്ടായിരുന്ന കൃഷിയും നശിച്ചു. ഭാര്യയും മകളും ഭാര്യാഗൃഹത്തില്‍ അഭയം തേടിയിരിക്കുകയാണിപ്പോള്‍. ചെത്തുതൊഴിലാളിയായ അശോകന്‍ കിടങ്ങൂരില്‍ ജോലിസ്‌ഥലത്തെ ഷാപ്പിലാണിപ്പോള്‍ അന്തിയുറങ്ങുന്നത്‌.
അധികൃതരുടെ യാതൊരു സഹായവും ഇതുവരെ തനിക്ക്‌ ലഭിച്ചിട്ടില്ലെന്ന്‌ അശോകന്‍ പറയുന്നു. രണ്ടാഴ്‌ചയിലേറെയായി വെള്ളം നിറഞ്ഞുകിടക്കുന്ന വീട്‌ പുനര്‍നിര്‍മിക്കണമെങ്കിലും അധികൃതരുടെ സഹായംകൂടിയേ തീരൂ. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണീ കുടുംബം.

Ads by Google
Advertisement
Monday 03 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW