Wednesday, September 26, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.39 AM

കെ.എസ്‌.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കി

ഈരാറ്റുപേട്ട: കടുത്ത അവഗണന നേരിടുന്ന ഈരാറ്റുപേട്ട കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയ്‌ക്ക്‌ വീണ്ടും തിരിച്ചടി. ഡീസലും സ്‌പെയര്‍പാര്‍ട്‌സുമില്ലാതെ പകുതിയോളം സര്‍വീസുകളാണ്‌ റദ്ദാക്കിയിരിക്കുന്നത്‌.
ഷെഡ്യൂളുകള്‍ മിക്കതും നിറുത്തലാക്കിയതോടെ മലയോര മേഖലയിലേക്ക്‌ യാത്രാദുരിതം രൂക്ഷമായി.
മലബാര്‍ യാത്രക്കാര്‍ക്ക്‌ ഏറെ പ്രയോജനകരമായിരുന്ന കോഴിക്കോട്‌ സര്‍വീസും റദ്ദാക്കിയവയില്‍പെടുന്നു. ഈരാറ്റുപേട്ടയില്‍ഡിപ്പോയില്‍ 70 ബസുകളില്‍ ഇന്നലെ സര്‍വീസ്‌ നടത്തിയത്‌ 35 ബസുകള്‍ മാത്രം.
ഡീസല്‍ക്ഷാമവും സ്‌പെയര്‍പാര്‍ട്‌സ്‌ ലഭിക്കാത്തതുമാണ്‌ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാനിടയാക്കിയത്‌.
സര്‍വീസ്‌ തടസപ്പെട്ടതോടെ നിരവധി യാത്രക്കാര്‍ പെരുവഴിയിലായി. ഡിപ്പോയില്‍നിന്ന്‌ വിവിധയിടങ്ങളിലേക്കുള്ള ബസുകളില്‍ യാത്രക്കാര്‍ കയറിയശേഷമാണ്‌ സര്‍വിസ്‌ നിറുത്തലാക്കുന്ന വിവരമെത്തുന്നത്‌.
ഒരോ ബസിനും പ്രതിമാസം അനുവദിക്കാറുള്ള ലോക്കല്‍ പര്‍ച്ചേസ്‌ തുക ഇപ്പോള്‍ കിട്ടുന്നില്ല. നിസാര തുക മാത്രം വേണ്ടിവരുന്ന സ്‌പെയര്‍പാര്‍ട്‌സ്‌പോലും വാങ്ങാനാവാത്ത അവസ്‌ഥയാണ്‌.
ടയര്‍, ട്യൂബ്‌ എന്നിവ ലഭിക്കാതെയും ബസുകള്‍ കട്ടപ്പുറത്താണ്‌.

Ads by Google
Advertisement
Monday 03 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW