Saturday, April 20, 2019 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.39 AM

മഹാപ്രളയത്തിലും അടിപതറാതെ പശുക്കളെ സംരക്ഷിച്ച യുവകര്‍ഷകന്‍

കുമരകം : മഹാപ്രളയത്തിലും അടിപതറാതെ ജീവന്റെ ജീവനായ തന്റെ പശുക്കളെ സംരക്ഷിക്കാന്‍ യുവകര്‍ഷകന്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക്‌ അനുമോദനങ്ങള്‍ അറിയിച്ചു സമീപവാസികള്‍. അയ്‌മനം പഞ്ചായത്തില്‍ ചീപ്പുങ്കല്‍ ആലുംപറമ്പില്‍ ഡെന്നീസ്‌ ജോസഫാണു കന്നുകാലി പരിപാലനത്തിലൂടെ നാട്ടിലെ താരമായി മാറിയിരിക്കുന്നത്‌.
ജീവന്റെ ജീവനായ പന്ത്രണ്ട്‌ പശുക്കളും ഏഴു കിടാവുകളെയും അരയറ്റം വെള്ളത്തിലൂടെ അല്‍പം കരയുള്ള ചിപ്പുങ്കല്‍ പാലത്തില്‍ എത്തിക്കാന്‍ ഡെന്നീസും കുടുംബവും നടത്തിയ പരിശ്രമങ്ങള്‍ക്കു സമീപവാസികളും സഹായങ്ങള്‍ നല്‍കി. അതിരമ്പുഴ നാല്‍പ്പത്തിമലയിലുള്ള ബന്ധുവീട്ടിലേക്കു പത്തൊന്‍പതു പശുക്കളെയും ഡെന്നീസ്‌ മാറ്റി. രണ്ടു നാഷണല്‍ പെര്‍മിറ്റ്‌ ലോറികളിലാണു പശുക്കളെയും കിടാവുകളെയും അതിരമ്പുഴയ്‌ക്കു കൊണ്ടുപോയത്‌. വെള്ളം ഇറങ്ങിയതോടെ ഒന്‍പതു ദിവസങ്ങള്‍ക്കു ശേഷം പശുക്കളെ തിരികെ ചീപ്പുങ്കലെ ഫാമില്‍ എത്തിച്ചു.
നന്നേ ചെറുപ്പം മുതല്‍ പശുക്കളെ വളര്‍ത്തിയിരുന്ന ആലുംപറമ്പില്‍ കുടുംബം പശുക്കളുടെ എണ്ണം കൂട്ടി ഫാം ആരംഭിച്ചിട്ടു രണ്ടു മാസങ്ങളായി. ജഴ്‌സി , എച്ച്‌.എഫ്‌ , റെഡ്‌ സിന്ധി തുടങ്ങിയ പശുക്കളാണു ഡെന്നീസിന്റെ ഫാമിലുള്ളത്‌. പ്രതിദിനം നൂറു ലിറ്ററിലധികം പാല്‍ ചീപ്പുങ്കല്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ നല്‍കി വന്നിരുന്ന യുവകര്‍ഷകനു പ്രളയ ശേഷം പാലിന്റെ ലഭ്യത അറുപതു ലിറ്ററായി കുറഞ്ഞു. വെള്ളം കയറി മുങ്ങിയ ഗ്രാമത്തില്‍ പച്ചപ്പുല്ലു കിട്ടാനില്ലാത്തതും വൈക്കോലിന്റെ ലഭ്യതക്കുറവുമാണു പാല്‍ ഉല്‍പാദനത്തില്‍ കുറവു വരാന്‍ കാരണമായതെന്നു ഡെന്നീസ്‌ പറഞ്ഞു. ആറര ലക്ഷം രൂപ ചെലവിട്ടാണു പത്തു പശുക്കളെ വാങ്ങിയത്‌ , ഇതില്‍ ക്ഷീരസംഘത്തിന്റെ സ്‌കീം ഫണ്ടില്‍ നിന്നും മൂന്ന്‌ ലക്ഷത്തി അറുപത്തി ആറായിരം രൂപ ലഭിച്ചു. ഒന്‍പതു ലക്ഷം രൂപ ചിലവിട്ടാണ്‌ അത്യാധുനിക രീതിയിലുള്ള ഫാമിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്‌. ഭാര്യ ലിറ്റിയും അമ്മ ത്രേസ്യാമ്മയും പശു പരിപാലത്തിന്‌ പരിപൂര്‍ണ പിന്‍തുണയും നല്‍കി കര്‍മ്മരംഗത്ത്‌ ഉണ്ട്‌.

Advertisement
Monday 03 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW