Friday, September 14, 2018 Last Updated 34 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.39 AM

നാമജപയാത്രയും പ്രാര്‍ഥനയുമായി ശ്രീകൃഷ്‌ണ ജയന്തി

കോട്ടയം: നാമജപയാത്രയും പ്രാര്‍ഥനായജ്‌ഞവുമായി ആഘോഷങ്ങളില്ലാതെ ശ്രീകൃഷ്‌ണ ജയന്തി ആഘോഷിച്ചു.കണ്ണീരൊപ്പാം കണ്ണനോടൊപ്പം എന്ന സന്ദേശം ഉയര്‍ത്തി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 400 കേന്ദ്രങ്ങളില്‍ നാമജപയാത്രയും പ്രാര്‍ഥനായജ്‌ഞവും നടത്തി. ഈ വര്‍ഷത്തെ ആഘോഷത്തിനായി നീക്കിവച്ച തുക പ്രളയബാധിത മേഖലകളിലെ കുട്ടികള്‍ക്കായി സമര്‍പ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
കൃഷ്‌ണ വേഷങ്ങളും വാദ്യഘോഷങ്ങളും അലങ്കരിച്ച വാഹനങ്ങളും പൂര്‍ണമായി ഒഴിവാക്കിയിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണു നിരത്തുകളില്‍ പിച്ചവെക്കുന്ന ഉണ്ണിക്കണ്ണന്‍മാര്‍ ഇല്ലാതെ ശ്രീകൃഷ്‌ണജയന്തി ആഘോഷിച്ചത്‌. നാമജപയാത്ര സമാപിക്കുന്ന സ്‌ഥലത്ത്‌ കൃഷണ വിഗ്രഹം ഒരുക്കിയിരുന്നു. നാമജപയാത്രക്ക്‌ ഉദ്‌ഘാടനമോ മറ്റു ചടങ്ങുകളോ ഇല്ലായിരുന്നു.
പുനരധിവാസ നിധി കണ്ണനു കാണിക്കയായി പാത്രത്തില്‍ സമര്‍പ്പിച്ചു. ഈപണം ദുരിദാശ്വാസ പ്രവര്‍ത്തനത്തിനു നല്‍കും. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കോട്ടയം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, മീനച്ചില്‍, വൈക്കം, കറുകച്ചാല്‍, പാമ്പാടി, പൊന്‍കുന്നം, എരുമേലി, രാമപുരം, തലയോലപ്പറമ്പ്‌, മുണ്ടക്കയം എന്നിവിടങ്ങളില്‍ നാമജപയാത്രയും പ്രാര്‍ഥനയജ്‌ഞവും നടത്തി.
തിരുനക്കര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലാണ്‌ പ്രധാന നാമജപയാത്ര നടന്നത്‌. ക്ഷേത്രത്തില്‍ നിന്ന്‌ ആരംഭിച്ച നാമജപയാത്ര ബേക്കര്‍ ജങ്‌ഷന്‍, സെന്‍ട്രല്‍ ജങ്‌ഷന്‍ വഴി തിരികൈയത്തി പ്രാര്‍ഥനായജ്‌ഞത്തോടെ സമാപിച്ചു.
തിരുവാര്‍പ്പ്‌ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, ഏറ്റുമാനൂര്‍ ശ്രീകൃഷ്‌ണക്ഷേത്രം, കുടമാളൂര്‍ വാസുദേവപുരം, പുതിയതൃക്കോവില്‍ മഹാവിഷ്‌ണു തുടങ്ങിയ ക്ഷേത്രങ്ങളിലും ആചാരനുഷ്‌ഠാനങ്ങളോടെ ചടങ്ങുകള്‍ നടന്നു.
വൈക്കത്ത്‌ 103 കേന്ദ്രങ്ങളിലും പൊന്‍കുന്നത്ത്‌ 97 കേന്ദ്രങ്ങളിലും നാമജപയാത്രയും പ്രാര്‍ഥനായജ്‌ഞവും നടന്നു. പാലായില്‍ പാറപ്പള്ളി, കടപ്പാട്ടുര്‍, ഇടയാറ്റ്‌, പുതിയകാവ്‌, വെള്ളാപ്പാട്‌ എന്നിവിടങ്ങളില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ നാമജപയാത്ര നടത്തി.
ഭരണങ്ങാനം, അമ്പാറ, അന്തീനാട്‌, തെക്കുംമുറി, വലിയകുന്ന്‌, പൂവരണി, മീനച്ചില്‍, പയപ്പാര്‍, ഇടയാറ്റ്‌, നെച്ചിപ്പുഴൂര്‍ എന്നിവിടങ്ങളിലും പ്രത്യേകനാമജപം നടന്നു. മീനച്ചിലില്‍ 46 കേന്ദ്രങ്ങളിലാണു നാമജപസംഗമം നടന്നു
നാമജപ ഘോഷയാത്ര

ഏറ്റുമാനൂര്‍: കണ്ണീരൊപ്പാം കണ്ണനോടപ്പം എന്ന സന്ദേശവുമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്‌ണ ഭിനത്തില്‍ ഏറ്റുമാനൂര്‍മഹാദേവക്ഷേത്ര മൈതാനത്തു നിന്നും ആരംഭിച്ച നാമജപ ഘോഷയാത്ര നഗരം ചുറ്റി ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു.

Ads by Google
Advertisement
Monday 03 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW