Sunday, September 23, 2018 Last Updated 30 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.23 AM

എലിപ്പനി: ഇന്നലെ മൂന്നു മരണം

uploads/news/2018/09/245419/1.jpg

കോഴിക്കോട്‌: ജില്ലയില്‍ ഇന്നലെ എലിപ്പനി നിയന്ത്രണ വിധേയമെന്ന്‌ അവലോകനയോഗത്തില്‍ വ്യക്‌തമാക്കി. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. ഇതില്‍ രണ്ടു മരണം എലിപ്പനി മൂലമാണെന്നു സ്‌ഥിരീകരിച്ചിട്ടുണ്ട്‌.
ഇന്നലെ മരണപ്പെട്ട വടകര കീഴാലിയില്‍ വിജേഷ്‌ (34), മുക്കം കാരമൂല സലിം ഷാ (42) എന്നിവര്‍ക്കാണ്‌ എലിപ്പനി സ്‌ഥിരീകരിച്ചത്‌. വേങ്ങേരി സ്വദേശി സുമേഷി(46)ന്റെ മരണ കാരണം സ്‌ഥിരീകരിച്ചിട്ടില്ല.
മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഇതുവരെയായി 142 പേര്‍ പനിമൂലം ചികില്‍സ തേടിയെത്തി. ഇതില്‍ 38 പേര്‍ക്ക്‌ എലിപ്പനി സ്‌ഥിരീകരിച്ചു.
ഇതുവരെയായി ജില്ലയില്‍ 16 പേരാണ്‌ പനി മൂലം മരിച്ചത്‌. ആഗസ്‌റ്റ് ഒമ്പതുമുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്‌.ഇതില്‍ ആറുപേരുടെ മരണം എലിപ്പനിമൂലമാണ്‌. രോഗം മൂര്‍ച്‌ഛിച്ചതിനു ശേഷം ആശുപത്രിയില്‍ എത്തിയതാണു മരണം സംഭവിക്കാന്‍ ഇടയായത്‌. രോഗത്തിന്റെ ആരംഭത്തില്‍ തന്നെ ചികില്‍സ തേടാന്‍ രോഗബാധിതര്‍ തയ്യാറാകണണെന്നു ജില്ലാ തല അവലോകനയോഗത്തിനു ശേഷം മന്ത്രി ടി.പി രാമകൃഷ്‌ണന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
പനിക്കെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നുണ്ടെന്നും ഇതില്‍ ജനങ്ങള്‍ കുടുങ്ങരുതെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കല്‍ കോളജിനു പുറമെ ബീച്ച്‌ ജന. ആശുപത്രി, കൊയിലാണ്ടി താലൂക്ക്‌ ആശുപത്രി, ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പനി നിര്‍മാര്‍ജനത്തിനായി എല്ലാ വിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ നിന്നു 17 ഡോക്‌ടര്‍മാര്‍ കോഴിക്കോട്‌ ജില്ലയിലെത്തി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌.
രോഗം വരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നു പൊതുജനങ്ങളോടു മന്ത്രി അഭ്യര്‍ഥിച്ചു. ജില്ലയില്‍ പുതുതായി ആരംഭിച്ച 16 താല്‍ക്കാലിക ആശുപത്രികളിലും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും.ഓരോ ദിവസവും ഡി.എം.ഒയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്തും. എവിടെയെങ്കിലും പാളിച്ചകള്‍ സംഭവിച്ചാല്‍ തിരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഡി.എം.ഒ ഓഫീസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്‌ജമാണ്‌. എല്ലാദിവസവും വൈകീട്ട്‌ ആറുമണിക്കു യോഗം ചേര്‍ന്നുകാര്യങ്ങള്‍ വിലയിരുത്തും.
ഒന്നല ലക്ഷം പേര്‍ക്ക്‌ ഇതുവരെയായി പ്രതിരോധ മരുന്നു നല്‍കി. കോഴിക്കോട്‌ കോര്‍പറേഷനില്‍ മാത്രം 25,000 പേര്‍ക്കു മരുന്നു നല്‍കിയിട്ടുണ്ട്‌.
ഒരാഴ്‌ച മുമ്പെ ഉണ്ടായ നിഗമന പ്രകാരം രോഗ വ്യാപനത്തിനു ജില്ലയില്‍ നേരിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്‌.

Ads by Google
Advertisement
Monday 03 Sep 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW