Monday, September 24, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.23 AM

മുക്കത്ത്‌ വീണ്ടും കഞ്ചാവ്‌ വേട്ട

മുക്കം: മുക്കത്ത്‌ വീണ്ടും കഞ്ചാവ്‌ വേട്ട. രണ്ടര കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. ചെറുപ്പ സ്വദേശി ഫൈസലാണ്‌ പിടിയിലായത്‌. ഇന്നലെ വൈകിട്ട്‌ 3.45 ഓടെയാണ്‌ കൊടിയത്തൂര്‍ പഞ്ചായത്തിലെ തേങ്ങാ പറമ്പില്‍ വെച്ച്‌ ഇയാള്‍ പിടിയിലായത്‌.
താമരശ്ശേരി ഡി.വൈ.എസ്‌പി ബിജു രാജിന്റെ പ്രത്യേക സ്‌ക്വാഡും മുക്കം എസ്‌ഐ അഭിലാഷിനെ നേതൃത്വത്തിലുള്ള സംഘവുമാണ്‌ പിടികൂടിയത്‌.രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പാഷന്‍ പ്രോബൈക്കില്‍ വരികയായിരുന്ന യുവാവിനെ തെനേങ്ങ പറമ്പില്‍ വെച്ച്‌ വാഹനം തടഞ്ഞ്‌ നിര്‍ത്തി പിടികൂടുകയായിരുന്നു.
എസ്‌.ഐ അഭിലാഷിനെ കൂടാതെ ഷിബില്‍ ജോസഫ്‌, ഷഫീഖ്‌ നീലിയാനിക്കല്‍, അനൂപ്‌ തറോല്‍, സലീം മുട്ടത്ത്‌, എ.കെ. രതീഷ്‌ ,അനൂപ്‌ മണാശ്ശേരി ,ജിതിന്‍, ശ്രീജേഷ്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Ads by Google
Advertisement
Monday 03 Sep 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW