Saturday, December 15, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.23 AM

പ്രളയക്കെടുതിക്കിരയായ വ്യാപാരികള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണം

മുക്കം:കേരളത്തെ പിടിച്ചുലച്ച പ്രളയ പേമാരിയില്‍ വീടുകളിലെന്നപ്പോലെ വ്യാപാര സ്‌ഥാപനങ്ങളും, ലക്ഷങ്ങളുടെ ചരക്കുകളും നഷ്‌ടപ്പെട്ട വ്യാപാരികള്‍ക്ക്‌ മതിയായ നഷ്‌ട പരിഹാരവും, പുനരധിവാസവും സാധ്യമാക്കണമെന്നും, സംസ്‌ഥാനത്തിന്റെ കഷ്‌ടത്തിലും നഷ്‌ടങ്ങളിലും സഹജീവി സ്‌നേഹത്തിന്നായി ജീവിതവും ജീവനും സമര്‍പ്പിച്ച കച്ചവടക്കാരന്റെ അതിജീവനത്തെ പിന്‍ന്തുണക്കാന്‍ ഭരണകൂടം മുന്നിട്ടിറങ്ങണമെന്ന്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ്‌ വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ സര്‍ക്കാറിനോടാവശ്യപ്പെട്ടു. മുക്കത്തെ വ്യാപാര സ്‌ഥാപനങ്ങള്‍ക്ക്‌ മുമ്പിലുള്ള ഗുഡ്‌സ്, ഓട്ടോ എന്നിവയുടെ അനധികൃത പാര്‍ക്കിംഗ്‌ ഒഴിവാക്കി പ്രത്യേക പാര്‍ക്കിംഗ്‌ സ്‌ഥാപിക്കണമെന്നും മറ്റൊരു പ്രമേയത്തിലൂടെ നഗരസഭാ അധികൃതരോടും ആവശ്യപ്പെട്ടു.യോഗം ജില്ലാ വൈസ്‌: പ്രസിഡണ്ട്‌ സി.ജെ ഡെന്നിസന്‍ ഉദ്‌ഘാടനം ചെയ്‌തു. യൂണിറ്റ്‌ പ്രസിഡണ്ട്‌ കെ.സി നൗഷാദ്‌ അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം പ്രസിഡണ്ട്‌ റഫീഖ്‌ മാളിക,ജനറല്‍ സെക്രട്ടറി പോള്‍സണ്‍, സിദ്ധീഖ്‌ എം.കെ, ഗണേഷ്‌ കമ്മത്ത്‌, ബെന്നി അന്തി നാട്ട്‌, ഷിംജി വാര്യം കണ്ടി, സുലൈഖ മജീദ്‌, പി.പി ലായിക്കലി, പി.പ്രേമന്‍, പി.ജെ ജോസഫ്‌, ജിന്‍സ്‌, റിയാസ്‌, നജ്‌മ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Monday 03 Sep 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW