Saturday, June 22, 2019 Last Updated 24 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.23 AM

ഓട്ടോ തൊഴിലാളികള്‍ ഒരു ലക്ഷം രൂപ നല്‍കി

മുക്കം: പ്രളയത്തെ തുടര്‍ന്ന്‌ ദുരിതമനുഭവിക്കുന്ന കേരള ജനതയ്‌ക്ക് സഹായ ഹസ്‌തവുമായി മലയോര മേഖലയിലെ ഓട്ടോ തൊഴിലാളികള്‍. ഒരു ദിവസം ഓട്ടോ ഓടിച്ച്‌ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കിയാണ്‌ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ ദുരിതബാധിതരുടെ അതിജീവന ഉദ്യമത്തില്‍ പങ്കാളികളാകുന്നത്‌. വിവിധ ഓട്ടോറിക്ഷ സ്‌റ്റാന്‍ഡുകളില്‍ കാരുണ്യ യാത്ര നടത്തി 107414 രൂപ തൊഴിലാളികള്‍ ഇതിനോടകം സമാഹരിച്ചു കഴിഞ്ഞു.
സംയുക്‌ത തൊഴിലാളി യൂണിയന്റെയും ഓട്ടോ ടാക്‌സി ലൈറ്റ്‌ മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ( സി.ഐ.ടി.യു ) തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ്‌ കാരുണ്യ യാത്ര സംഘടിപ്പിക്കുന്നത്‌. ഓട്ടോ ഓടിച്ച്‌ കിട്ടുന്ന തുകയില്‍ ഡീസലിന്റെ തുകയെടുത്ത്‌ ബാക്കി ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കും.സമാഹരിച്ച തുക ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന്‌ ജോര്‍ജ്‌ എം തോമസ്‌ എം.എല്‍.എ യ്‌ക്കു കൈമാറി.സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഇ.രമേശ്‌ ബാബു, ഏരിയ സെക്രട്ടറി ടി.വിശ്വനാഥന്‍, വി.കെ വിനോദ്‌, കെ.സുന്ദരന്‍, ജോളി ജോസഫ്‌, എന്‍.ബി വിജയകുമാര്‍, കെ.ബാബു, എം.സുഭാഷ്‌ തുടങ്ങിയവര്‍ തുക കൈമാറല്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 03 Sep 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW