Monday, September 03, 2018 Last Updated 11 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.23 AM

ഫറോക്ക്‌ നഗരസഭ ജനങ്ങളുടെ പ്രതീക്ഷ തകര്‍ത്തു: മുസ്ലിം ലീഗ്‌

ഫറോക്ക്‌:വാണിജ്യാവശ്യങ്ങള്‍ക്കുളള കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാതെ വീട്ടു നികുതി മാത്രം ഉയര്‍ത്താന്‍ തീരുമാനിച്ച എല്‍.ഡി എഫ്‌ ഭരണസമിതി ജനങ്ങള്‍ക്ക്‌ അധിക ബാധ്യത വരുത്താനുള്ള നീക്കത്തെ എന്ത്‌ വില കൊടുക്കും ചെറുക്കുമെന്ന്‌ ഫറോക്ക്‌ മുന്‍സിപ്പല്‍ മുസ്ലിം ലീഗ്‌ കമ്മറ്റി യോഗം പ്രമേയത്തിലൂടെ അറിയിച്ചു.വാണിജ്യ ആവശ്യങ്ങള്‍ക്കുളള കെട്ടിടങ്ങള്‍ക്ക്‌ നികുതി വര്‍ദ്ധിപ്പിക്കാതെ ഗാര്‍ഹിക നികുതി വര്‍ദ്ധിപ്പിക്കുന്നത്‌ സാധരണ ജനത്തോടുളള വെല്ലുവിളിയാണെന്ന്‌ യോഗം കുറ്റപ്പെടുത്തി.നഗരസഭകളിലെ വീടുകള്‍ക്കുളള അടിസ്‌ഥാന നികുതി നിരക്കാണ്‌ ഇതുവരെ ഫറോക്കില്‍ ഈടാക്കിയിരുന്നത്‌. ഗ്രാമപഞ്ചായത്തായിരുന്ന ഫറോക്ക്‌ നഗരസഭയിലേക്ക്‌ മാറിയപ്പോള്‍ യു.ഡി.എഫ്‌ നേതൃത്വത്തിലുളള ഭരണസമിതി ഭരിച്ചിരുന്നപ്പോള്‍ ജനങ്ങള്‍ക്ക്‌ അധികബാധ്യത വരുത്തിവെക്കേണ്ടെന്നു കരുതിയാണ്‌നികുതി വര്‍ധിപ്പിക്കാതിരുന്നത്‌.
എന്നാല്‍ ഇപ്പോള്‍ നഗരസഭ ഭരിക്കുന്ന എല്‍.ഡി.എഫ്‌ നേതൃത്വത്തിലുളള സമിതിയാണ്‌ തീരുമാനം മാറ്റി നികുതി വര്‍ദ്ധനവിനൊരുങ്ങുന്നത്‌.കഴിഞ്ഞജൂലൈ 30ന്‌ ചേര്‍ന്ന കൗണ്‍സില്‍ യോഗം യു.ഡി.എഫ്‌ അംഗങ്ങളുടെ വിയോജിപ്പോടെ തീരുമാനം പാസാക്കുകയാണുണ്ടായത്‌.
യോഗത്തില്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ കക്കാട്‌ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി വി.മുഹമ്മദ്‌ ബഷീര്‍, കെ.മുഹമ്മദ്‌ ബാവ ഹാജി, പി.വി സക്കരിയ്, യകബീര്‍ കല്ലമ്പാറ, കെ.പി സുബൈര്‍, സലാം മാട്ടുമ്മല്‍, പി.കെ ജാഫര്‍, വാരിസ്‌ പുളിയാളി എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Monday 03 Sep 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW