Saturday, September 08, 2018 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.23 AM

കനോലി കനാലില്‍ മാലിന്യം നീക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ സേവനം തേടും

കോഴിക്കോട്‌: ശുചീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കനോലി കനാലില്‍ കെട്ടിക്കിടക്കുന്ന ജൈവ മാലിന്യങ്ങള്‍ നീക്കാന്‍ വിദഗ്‌ദരുട സഹായം തേടും.
ഞായറാഴ്‌ച ഇരുന്നു റോളം ആളുകള്‍ ശുചീകരണത്തില്‍ പങ്കാളികളായി. ജില്ലാ കലക്‌ടര്‍ യു.വി ജോസിന്റെ നേതത്വത്തില്‍ നടന്ന ശുചീകരണത്തില്‍ പ്രഫ.ടി.ശോഭീന്ദ്രന്‍, പ്രഫ.കെ.ശ്രീധരന്‍ നിറവ്‌ കോ ഓഡിനേറ്റര്‍ ബാബു പറമ്പത്ത്‌ എന്നിവരും വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍, പരിസ്‌ഥിതി പ്രവര്‍ത്തകര്‍, കേരള ശാസ്‌ത്രസാ ഹി ത്യ പരിഷത്ത്‌, കാറ്ററിംഗ്‌ അസോസിയേഷന്‍, നിറവ്‌ പ്രവര്‍ത്തകര്‍,സൈന്‍ പ്രിന്റിംഗ്‌ അസോസിയേഷന്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കാളികളായി. ആസ്‌റ്റര്‍ മിംസിലെ ഡോക്‌ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും എലിപ്പനി പ്രതിരോധ ഗുളികകള്‍ നല്‍കി. സൗജന്യ മെഡിക്കല്‍ സേവനവും ലഭ്യമാക്കിയിരുന്നു. പുഞ്ചിരി ഓഫീസ്‌ മുതല്‍ കരപ്പറമ്പ്‌ വരെ കനാലില്‍ കോഴി അവശിഷ്‌ങ്ങള്‍ ഉള്‍പ്പടെ ജൈവ മാലിന്യങ്ങള്‍ കുന്നുകൂടിയിട്ടുണ്ട്‌.
ഇതു നീക്കാന്‍ ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ വിദഗ്‌ധ സേനാംഗങ്ങളുടെ സഹായം ആവശ്യമാണെന്നു ജില്ലാ കലക്‌ടറെ സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നു കലക്‌ടര്‍ ഉറപ്പു നല്‍കി. കോഴിക്കോട്‌ നഗരത്തിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന 112 കിലോമീറ്റര്‍ വിസ്‌തൃതിയുള്ള കനോലി കനാലിനെ പുനരുദ്ധരിക്കുകയാണ്‌ ലക്ഷ്യം. ഇക്കാര്യത്തില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണമുണ്ടെന്നു ബാബു പറമ്പത്ത്‌ പറഞ്ഞു.

Ads by Google
Advertisement
Monday 03 Sep 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW