Saturday, February 16, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.23 AM

ദുരിതാശ്വാസവസ്‌തുക്കള്‍ ക്രമീകരിക്കാന്‍ കോടതിയാകെ ഇറങ്ങി

കോഴിക്കോട്‌: പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ ജില്ലയിലെ ന്യായാധിപന്മാരും ബാര്‍ അസോസിയേഷനിലെ അഭിഭാഷകരും ജീവനക്കാരും ഗുമസ്‌തന്മാരും ചുമടെടുത്തു.
കോഴിക്കോട്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കലക്ഷന്‍ സെന്ററില്‍ ഞായറാഴ്‌ച ഗൗണ്‍ അണിയാതെ അഭിഭാഷകര്‍ സന്നദ്ധ സേവകരായി. രാജ്യത്തിനകത്തും പുറത്തും നിന്ന്‌ എത്തുന്ന ടണ്‍കണക്കിനു ഭക്ഷണസാധനങ്ങളും വസ്‌ത്രങ്ങളും കമ്പിളി പുതപ്പുകളും ക്രമീകരിക്കുന്നതിന്‌ ആഴ്‌ചകളായി സന്നദ്ധ പ്രവര്‍ത്തനം നടന്നു വരികയാണ.്‌
ഈ പ്രവര്‍ത്തനങ്ങള്‍ക്കു ഞായറാഴ്‌ച കോഴിക്കോട്‌ ബാര്‍ അസോസിയേഷനാണു നേതൃത്വം നല്‍കിയത്‌. ജില്ലാ കലക്‌ടര്‍ യു.വി ജോസ്‌ സെന്റര്‍ സന്ദര്‍ശിച്ച്‌ ആശംസകള്‍ അര്‍പ്പിച്ചു.
ജില്ലാ ജഡ്‌ജ് എം.ആര്‍ അനിത, ഫസ്‌റ്റ് അഡീഷണല്‍ ജില്ലാ ജഡ്‌ജ് സി.സുരേഷ്‌ കുമാര്‍, സെക്കന്റ്‌ അഡീഷണല്‍ ജില്ലാ ജഡ്‌ജ് ഫോറസ്‌റ്റ് െ്രെടബ്യൂണല്‍ പി. സെയ്‌തലവി, മൂന്നാം അഡീഷണല്‍ ജില്ലാ ജഡ്‌ജ് വഖഫ്‌ െ്രെടബ്യൂണല്‍ നസീറ, നാലാം അഡീഷണല്‍ ജില്ല ജഡ്‌ജ് പി.വി.ബാലകൃഷ്‌ണന്‍, അഞ്ചാം അഡീഷണല്‍ ജില്ലാ ജഡ്‌ജ് കെ.സോമന്‍, മാറാട്‌ കേസ്‌ സ്‌പെഷ്യല്‍ ജഡ്‌ജ്എം.പി. സ്‌നഹലത, മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ്‌ ട്രിബ്യൂണല്‍ ടി.പ്രഭാത്‌ കുമാര്‍, വിജിലന്‍സ്‌ ജഡ്‌ജ് കെ.ജയകുമാര്‍,ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേട്ട്‌ കെ. ലില്ലി, സബ്‌ ജഡ്‌ജ്മാരായ എം.പി.ജയരാജ്‌, ജി.രാജേഷ്‌, എ.ജി.സതീഷ്‌ കുമാര്‍, മജിസ്‌ട്രേട്ടുമാരായ രാജീവ്‌ വാചാര്യ, വി.ബിജു, ഇ.വിനോദ്‌,
മുന്‍സിഫുമാരായ കെ.കെ കൃഷ്‌ണകുമാര്‍ ബി.കരുണാകരന്‍, കോഴിക്കോട്‌ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ കെ.കെ കൃഷ്‌ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 150 അഭിഭാഷകര്‍, വക്കീല്‍ ഗുമസ്‌തന്മാര്‍, കോടതി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ മുതല്‍ സ്വീപ്പര്‍മാര്‍വരെ സന്നദ്ധ പ്രവര്‍ത്തനത്തില്‍ മുഴുകിയതു ശ്രദ്ധേയമായി.

Ads by Google
Advertisement
Monday 03 Sep 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW