Sunday, February 10, 2019 Last Updated 11 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.18 AM

വാഴ്‌ത്തിയവര്‍ കണ്ടില്ല: ഇവരുടെ കരളുരുകും വേദന

uploads/news/2018/09/245412/4.jpg

കൊച്ചി:നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും കൊടും തണുപ്പില്‍ ജീവനുകള്‍ കോരിയെടുക്കുമ്പോഴും അവരുടെയുള്ളില്‍ ഒരു കനല്‍ എരിയുന്നുണ്ടായിരുന്നു. പ്രളയദുരിതത്തിന്‌ മുമ്പ്‌ മുനമ്പം തീരത്തുനിന്ന്‌ 44 കിലോമീറ്റര്‍ അകലെ കാണാതായ കുറച്ചു ജീവനുകള്‍. പുറംകടലില്‍ എം.വി ദേശ്‌മുഖ്‌ എന്ന കപ്പലിടിച്ച്‌ ഒന്‍പതു മത്സ്യതൊഴിലാളികളെ കാണാതായി. മൂന്നുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി. ഈ നൊമ്പരങ്ങള്‍ക്കിടയിലും കേരളത്തിലെ പതിനായിരക്കണക്കിന്‌ ആള്‍ക്കാരെ രക്ഷിക്കാന്‍ അവരെത്തി. ഫയര്‍ഫോഴ്‌സിനും പോലീസിനും ചെല്ലാനാവാത്ത മേഖലകളില്‍ കടന്നുചെന്ന്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി.
അതിന്‌ സര്‍ക്കാര്‍ നല്‍കിയ അവാര്‍ഡ്‌ തുക അവര്‍ ദുരിതബാധിതര്‍ക്കായി തിരിച്ചുനല്‍കി. അവാര്‍ഡുകളും ആശംസകളും പേരുകുമ്പോഴും അവരുടെ ഉള്ളില്‍ നീറ്റലായി ആ ഒന്‍പതുപേരുണ്ടായിരുന്നു. കപ്പിലിടിച്ച്‌ കാണാതായ തങ്ങളുടെ സഹപ്രവര്‍ത്തകരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണമെന്നാണ്‌ ഇവരുടെ ആവശ്യം. കുറ്റകാര്‍ക്കെതിരേ നടപടിവേണം. നിരവധി പരാതികള്‍ നല്‍കിയിട്ടും അവരെ തിരിഞ്ഞുനോക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയാറായിട്ടില്ല. മത്സ്യതൊഴിലാളികള്‍ കേരളത്തിന്റെ സേനയെന്നു വിശേഷിപ്പിക്കുമ്പോഴും കടലിന്റെ ആഴങ്ങളില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരിച്ചില്‍ പോലും നടത്താന്‍ ആരും തയാറാകുന്നില്ല. നേവിയാണ്‌ ഇവര്‍ക്ക്‌ തിരിച്ചില്‍ നടത്തിക്കൊണ്ടിരുന്നത്‌. കപ്പല്‍ ഇടിച്ച്‌ ബോട്ട്‌ മുങ്ങിയ സ്‌ഥലം നേവി തിരിച്ചറിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സര്‍ക്കാരോ സംസ്‌ഥാന സര്‍ക്കാരോ ഉത്തരവിടാത്തതു മൂലം ബോട്ട്‌ ഉയര്‍ത്തുന്നതിനോ അതുമായി ബന്ധപ്പെട്ട്‌ മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്താനായിട്ടില്ല. ഓഷ്യാനോ എന്ന പേരുള്ള ബോട്ടുയര്‍ത്തിയാല്‍ കാണാതായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. എന്നാല്‍ ഇതുമായിബന്ധപ്പെട്ട യാതൊരു പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടക്കുന്നില്ല. സര്‍ക്കാരുകള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ നേവി തിരിച്ചില്‍ നിര്‍ത്തിയിരിക്കുകയാണ്‌.

Ads by Google
Advertisement
Monday 03 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW