Saturday, November 17, 2018 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.18 AM

ദേശീയോദ്യാനത്തില്‍ നീലക്കുറിഞ്ഞി പൂത്തു

uploads/news/2018/09/245410/2.jpg

കോതമംഗലം:മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനത്തില്‍ നീലക്കുറിഞ്ഞി പൂത്തതുകാണാന്‍ രണ്ടുദിവസമായി സന്ദര്‍ശകരുടെ തിരക്ക്‌.
രാജമലയിലേക്കുള്ള റോഡിന്‌ വശങ്ങളിലും ഇവിടുത്തെ മലനിരകളിലുമാണ്‌ പന്ത്രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞി ഇത്തവണ കൂടുതലായുള്ളത്‌.
ഇരവികുളം ദേശീയോദ്യാനം തുടങ്ങുന്ന ഭാഗം മുതല്‍ അവിടവിടെയായി നീലക്കുറിഞ്ഞികള്‍ പൂത്തത്‌ കാണാമെങ്കിലും അവസാനത്തെ ഒരു കിലോമീറ്ററിലാണ്‌ ഇവ സമൃദ്ധമായി പൂവിട്ടിട്ടുള്ളത്‌.കുറിഞ്ഞികളുടെ സൗന്ദര്യത്തിന്‌ ഗാംഭീര്യം വര്‍ധിപ്പിച്ച്‌ ധാരാളം വരയാടുകളും ഇന്നലെ സന്ദര്‍ശകരുടെ കണ്ണിന്‌ വിരുന്നായി ഉണ്ടായിരുന്നു.
മൂന്നാറില്‍ നിന്നും രാജമലയിലേക്കുള്ള യാത്രയില്‍ പെരിയവരെ ഭാഗത്ത്‌ പാലമിടിഞ്ഞിടത്ത്‌ വാഹനം നിര്‍ത്തി നടപ്പാലം വഴി അക്കരെയെത്തി മറ്റൊരു വാഹനത്തില്‍ വേണം അടുത്തുതന്നെയുള്ള അഞ്ചാംമൈല്‍ വനം വകുപ്പ്‌ കേന്ദ്രത്തിലെത്താന്‍ എന്നതുമാത്രമാണ്‌ ഇപ്പോള്‍ ചെറിയൊരു ബുദ്ധിമുട്ട്‌. പെരിയവരെയില്‍ താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം നടക്കുന്നുണ്ട്‌.ഇത്‌ മൂന്നുദിവസത്തിനുള്ളില്‍ തീര്‍ന്നേക്കും.
ഇപ്പോള്‍ കൂടുതലായി എത്തുന്നത്‌ തദ്ദേശീയ വിനോദസഞ്ചാരികളാണ്‌. എന്നാല്‍ വിദേശ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്‌.

Ads by Google
Advertisement
Monday 03 Sep 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW