Friday, September 14, 2018 Last Updated 8 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.08 AM

സംസ്‌ഥാന ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കിക്ക്‌ മൂന്നാം സ്‌ഥാനം; താരമായി നിഖില്‍

uploads/news/2018/09/245408/4.jpg

നെടുങ്കണ്ടം: തൃശൂരില്‍ സമാപിച്ച സംസ്‌ഥാന ജൂണിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കിയെ പ്രതിനിധീകരിച്ച നിഖില്‍ അനില്‍കുമാറിനെ മികച്ച താരമായി തെരഞ്ഞെടുത്തു.
നിഖില്‍ ഉള്‍പെടുന്ന ഇടുക്കി ടീം നാല്‌ സ്വര്‍ണം, മൂന്ന്‌ വെള്ള, മൂന്നു വെങ്കലം എന്നീ മെഡലുകള്‍ നേടി മൂന്നാം സ്‌ഥാനം കരസ്‌ഥമാക്കി.
നെടുങ്കണ്ടം ജൂഡോ അക്കാഡമിയില്‍ പരിശീലനം ലഭിച്ച നിഖില്‍ അനില്‍കുമാര്‍, മിഥുന്‍ മനോജ്‌, അഭിജിത്‌ രാജേഷ്‌, നക്ഷത്ര സന്തോഷ്‌ എന്നിവരാണ്‌ സ്വര്‍ണമെഡല്‍ കരസ്‌ഥമാക്കിയത്‌.
ചോറ്റുപാറ രാമ മന്ദിരത്തില്‍ അനില്‍കുമാര്‍-പ്രീയ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവനാണ്‌ നിഖില്‍. സഹോദരന്‍ രാഹുലും ജൂഡോ താരമാണ്‌.
ജൂഡോ അക്കാഡമി പരിശീലകന്‍ സൈജു ചെറിയാന്റെ കീഴില്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി പരിശീലനം നടത്തിവരുന്നു. ജില്ലയ്‌ക്കായി സ്വര്‍ണം നേടിയ ജൂഡോ അക്കാഡമിയുടെ നാലു താരങ്ങളും ഈ മാസം ഏഴു മുതല്‍ 11 വരെ ഹിമാചല്‍ പ്രദേശില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കും.

Ads by Google
Advertisement
Monday 03 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW