Monday, November 19, 2018 Last Updated 10 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.08 AM

വാത്തിക്കുടിയെ തകര്‍ത്ത്‌ ഉരുളും മണ്ണിടിച്ചിലും

uploads/news/2018/09/245405/1.jpg

മുരിക്കാശേരി:ഭൂമി ഇടിഞ്ഞു താണും വീടുകള്‍ക്ക്‌ വിള്ളല്‍ വീണും ഉരുള്‍പൊട്ടലിലും വാത്തിക്കുടി പഞ്ചായത്തില്‍ കോടികളുടെ നാശം. രാജപുരത്തും സേനാപതിയിലും ഉണ്ടായ ഉരുള്‍പൊട്ടലുകളില്‍ രണ്ടു പേര്‍ മരിക്കുകയും രണ്ടു പേരെ കാണാതാകുകയും ചെയ്‌തു.
രാജപുരത്ത്‌ ഉരുള്‍പൊട്ടി കരകുളത്തില്‍ മീനാക്ഷിയാണ്‌ മരിച്ചത്‌. ഇവരുടെ മക്കളായ രാജനേയും ഉഷയേയും ഇനിയും കണ്ടെത്താനായില്ല. സേനാപതിയില്‍ ചിറയ്‌ക്കല്‍ ജോസാണ്‌ ഉരുള്‍പൊട്ടി മരിച്ചത്‌. പഞ്ചായത്തില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. കാര്‍ഷിക മേഖലയായ ഇവിടെ കര്‍ഷകരും തീരാദുരിതത്തിലാണ്‌. പഞ്ചായത്തില്‍ മാത്രം 198 വീടുകളാണ്‌ പൂര്‍ണമായി തകര്‍ന്നത്‌. 112 വീടുകള്‍ ഭാഗികമായി നശിച്ചു. 75 കുടുംബങ്ങള്‍ക്ക്‌ സ്‌ഥലം നഷ്‌ടമായി. ഏകദേശം നൂറുകോടിയോളം രൂപയുടെ നഷ്‌ടമാണ്‌ കണക്കാക്കുന്നത്‌.
ഭൂമി ഇടിഞ്ഞു താഴ്‌ന്നും വിള്ളല്‍ വീണും നിരവധി വീടുകള്‍ക്ക്‌ തകരാറുണ്ടായി. തേക്കിന്‍തണ്ട്‌ ഭാഗത്ത്‌ ചെമ്മരപ്പിള്ളില്‍ തോമസ്‌, പുതുപ്പറമ്പില്‍ റോയി, കുന്നും പുറത്ത്‌ പൗലോസ്‌ എന്നിവരുടെ വീടുകള്‍ക്ക്‌ വിള്ളല്‍ വീണു. തോമസിന്റെ വീടിനു കനത്ത നാശം സംഭവിച്ചിട്ടുണ്ട്‌. ഇവരുടെ ഭൂമിക്കു വിള്ളല്‍ വീണിട്ടുമുണ്ട്‌. ഇതിനു സമീപത്തെ കാരകുന്നേല്‍ ബാലന്‍ പിള്ളയുടെ ഒരേക്കര്‍ സ്‌ഥലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. കാരകുന്നേല്‍ രാമന്‍ പിള്ളയുടെ സ്‌ഥലവും നശിച്ചിട്ടുണ്ട്‌. രാജപുരം പള്ളിക്കു താഴ്‌ഭാഗത്ത്‌ കുളമാക്കല്‍ മാമച്ചന്റെ രണ്ടേക്കര്‍ സ്‌ഥലവും കൂനമ്മാക്കല്‍ ഷാജിയുടെ ഒരേക്കര്‍ സ്‌ഥലവും നശിച്ചിട്ടുണ്ട്‌.
തേക്കിന്‍ തണ്ട്‌ വെള്ളക്കുളമ്പേല്‍ ഫ്രാന്‍സിസിന്റെ സ്‌ഥലം ഇരുപതടി താഴ്‌ന്നു. പുരയിടത്തില്‍ കൂടെ ഉണ്ടായിരുന്ന വഴി രണ്ടായി പിളര്‍ന്നു. ജാതി അടക്കമുള്ള കൃഷിദേഹണ്ഡങ്ങളും വ്യാപകമായി നശിച്ചു. മേലേചിന്നാറില്‍ എട്ടു വീടുകളാണ്‌ പൂര്‍ണമായി നശിച്ചത്‌.
കാവുങ്കല്‍ മിനി, തോട്ടുപുറത്ത്‌ ഓമന, തൈപ്പറമ്പില്‍ ആന്റോച്ചന്‍, വലിയപറമ്പില്‍ അന്നമ്മ, ജസ്‌റ്റിന്‍ കുഴികണ്ടത്തില്‍, കൊച്ചുവീട്ടില്‍ ബെന്നി, അറയ്‌ക്കപ്പറമ്പില്‍ നിഷ സണ്ണി, വെള്ളക്കോട്ട്‌ ജിജി കുര്യാക്കോസ്‌ എന്നിവരുടെ വീടുകളാണ്‌ നശിച്ചത്‌. 29 വീടുകള്‍ ഇവിടെ വാസയോഗ്യമല്ലാതെയായിട്ടുണ്ട്‌. ചെമ്പകപ്പാറയില്‍ എട്ടു വീടുകള്‍ പൂര്‍ണമായി നശിച്ചിട്ടുണ്ട്‌. ചേന്നമറ്റം ബെന്നി, മറ്റത്തില്‍ ഷാജി, കട്ടക്കയം ഷാജി, ജോസഫ്‌ വെട്ടിക്കാട്ട്‌, തേണ്ടാംകണ്ടം മാത്യൂ, പാറയ്‌ക്കവയലില്‍ മനോജ്‌, ചിറയില്‍ ടിന്റു സോളി, തേക്കനാല്‍ ജോണ്‍ എന്നിവരുടെ വീടുകളാണ്‌ തകര്‍ന്നു പോയത്‌. നിരവധി പേരുടെ വീടുകള്‍ വാസയോഗ്യമല്ലാതെയും ആയിട്ടുണ്ട്‌.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ്‌ ഏറെ നാശം വിതച്ചിരിക്കുന്നത്‌. വിള്ളല്‍ വീണ വീടുകളും ഒട്ടേറെയുണ്ട്‌. ഡാമില്‍ നിന്ന്‌ വെള്ളം ഒഴുകിയെത്തി മണ്ണു കയറി നശിച്ച വീടുകളും ചെമ്പകപ്പാറ മേഖലയുണ്ട്‌.
ഇനി എന്തു ചെയ്യുമെന്ന്‌ അറിയാതെ വലയുകയാണ്‌ പഞ്ചായത്തിലെ വിവിധ മേഖലയിലെ ജനങ്ങള്‍.

Ads by Google
Advertisement
Monday 03 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW