Thursday, November 15, 2018 Last Updated 21 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.08 AM

ചീഞ്ഞളിത്ത പച്ചക്കറി മാലിന്യം; ആരോഗ്യവകുപ്പ്‌ കട പൂട്ടിച്ചു

രാജകുമാരി: രാജാക്കാട്‌ ടൗണില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ടൗണിനോട്‌ ചേര്‍ന്ന്‌ സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്ത്‌ വ്യാപകമായ രീതിയില്‍ ചീഞ്ഞളിത്ത പച്ചക്കറി മാലിന്യങ്ങള്‍ കണ്ടെത്തി.
ഇതെത്തുടര്‍ന്ന്‌ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയില്‍ തമിഴ്‌നാട്ടില്‍നിന്നും പച്ചക്കറിയെത്തിച്ചു മൊത്തവ്യാപാരം നടത്തുന്ന സ്‌ഥാപനത്തില്‍ വന്‍തോതില്‍ അഴുകിയ നിലയില്‍ പച്ചക്കറി കണ്ടെത്തി.
ക്യാബേജ,്‌ കോളിഫ്‌ളവര്‍, തക്കാളി, മുരിങ്ങയ്‌ക്കായ എന്നിവ പാതി അഴുകിയ നിലയിലായിരുന്നു. തുടര്‍ന്ന്‌ നടത്തിയ വിശദമായ പരിശോധനയില്‍ സ്‌ഥാപനത്തിന്റെ പഞ്ചായത്ത്‌ ലൈസന്‍സും പുതുക്കിയിട്ടില്ലായെന്നും കണ്ടെത്തി.
തുടര്‍ന്നാണ്‌ അധികൃതര്‍ കട പൂട്ടിച്ചത്‌. കൂടാതെ രണ്ടായിരം രൂപ പിഴയും ഈടാക്കി.
പഞ്ചായത്ത്‌ ലൈസന്‍സ്‌ പുതുക്കി കടയും പരിസരവും വൃത്തിയാക്കിയാല്‍ സ്‌ഥാപനം തുറന്ന്‌ പ്രവര്‍ത്തിക്കാമെന്ന കര്‍ശന നിര്‍ദേശവും അധികൃതര്‍ കടയുടമയ്‌ക്ക്‌ നല്‍കി. തമിഴ്‌നാട്‌ സ്വദേശി സെല്‍വിയുടെ ഉടമസ്‌ഥതതയിലുള്ളതാണ്‌ പച്ചക്കറിക്കട.

Ads by Google
Advertisement
Monday 03 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW