Saturday, November 17, 2018 Last Updated 37 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.08 AM

സ്‌ഥാപനം ഒഴുകിപ്പോയി; കാരുണ്യം കാത്ത്‌ യുവാവ്‌

ചെറുതോണി: ഇടുക്കി അണക്കെട്ട്‌ തുറന്നുവിട്ടതിനെത്തുടര്‍ന്ന്‌ തന്റെ വരുമാനമാര്‍ഗമായ സ്‌ഥാപനം വെള്ളത്തിലൊഴുകിപ്പോയ യുവാവ്‌ സര്‍ക്കാരിന്റെ കാരുണ്യത്തിനായി കാത്തിരിക്കുന്നു. ചെറുതോണി പാലത്തിന്‌ സമീപം പ്രവര്‍ത്തിച്ചിരുന്ന പ്രിയം സൂപ്പര്‍സോഡ എന്ന സ്‌ഥാപനം നടത്തിയിരുന്ന നാരകക്കാനം വാഴത്തോട്ടത്തില്‍ സതീഷാണ്‌ ബുദ്ധിമുട്ടിലായത്‌. എട്ടുമാസം മുമ്പ്‌ പ്രധാന മന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയില്‍പ്പെടുത്തി വ്യവസായ വായ്‌പയായി ലഭിച്ച തുകയും വര്‍ഷങ്ങളായി സമ്പാദിച്ച തുകയും ചേര്‍ത്ത്‌ തുടങ്ങിയ സ്‌ഥാപനമാണ്‌ നഷ്‌ടപ്പെട്ടത്‌. ബാങ്ക്‌ വായ്‌പയുള്‍പ്പെടെ 11 ലക്ഷം രൂപ മുതല്‍ മുടക്കിയാണ്‌ തൊഴില്‍ ആരംഭിച്ചത്‌.
അണക്കെട്ടില്‍നിന്ന്‌ ക്രമാതീതമായി വെള്ളമൊഴുക്കിവിട്ടതിനെ തുടര്‍ന്ന്‌ സ്‌ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും മെഷിനറികളും പൂര്‍ണമായും ഒലിച്ചുപോയി. സതീഷും കുടുംബവും വാടക വീട്ടിലാണ്‌ താമസിക്കുന്നത്‌. കര്‍ഷകത്തൊഴിലാളിയായ ഭാര്യ നിഷയുടെയും എട്ടിലും മൂന്നിലും പഠിക്കുന്ന രണ്ട്‌ പെണ്‍കുട്ടികളുടെയും ജീവിതം ബുദ്ധിമുട്ടിലായി. അതിനാല്‍ സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി സതീഷിന്റെ സ്‌ഥാപനം പ്രവര്‍ത്തിക്കാനുള്ള സഹായവും വീടും അനുവദിക്കണമെന്നാണ്‌ ആവശ്യം.

Ads by Google
Advertisement
Monday 03 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW