Tuesday, September 25, 2018 Last Updated 5 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.08 AM

പന്നിയാര്‍പുഴ പ്ലാസ്‌റ്റിക്‌ വിമുക്‌തമാക്കി

രാജകുമാരി: അവധി ദിനത്തില്‍ സേനാപതി മാര്‍ ബേസില്‍ വി.എച്ച്‌.എസ്‌. സ്‌കൂളിലെ എന്‍.എസ്‌.എസ്‌ വോളണ്ടിയര്‍മാരും അധ്യാപകരും ചേര്‍ന്ന്‌ പന്നിയാര്‍ പുഴയുടെ തീരം പ്ലാസ്‌റ്റിക്‌ വിമുക്‌തമാക്കി.
വെള്ളപ്പൊക്ക സമയത്ത്‌ പുഴയ്‌ക്ക്‌ പുറമെ തെരുവോളങ്ങളിലും പ്ലാസ്‌റ്റിക്ക്‌ കുപ്പികളും കവറുകളും ഉള്‍പ്പെടെയുള്ള മലിനവസ്‌തുക്കള്‍ ധാരാളമായി വന്നടിഞ്ഞിരുന്നു. ഇവയെല്ലാം ശേഖരിച്ച്‌ പഞ്ചായത്തിനു കൈമാറി. പ്രിന്‍സിപ്പാള്‍ ബിനു പോള്‍, ഫാ.ലിന്റോ ലാസര്‍, എന്‍.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസര്‍മാരായ ടി.ആര്‍. രാജേഷ്‌, മാത്സന്‍ ബേബി, വോളണ്ടിയര്‍ സെക്രട്ടറി ഗോപിക അഭയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 03 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW