Tuesday, November 13, 2018 Last Updated 27 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.08 AM

ഇടുക്കിയെ വൃത്തിയാക്കി മഹാശുചീകരണ യജ്‌ഞം

തൊടുപുഴ: മഹാപ്രളയത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കുന്നതിന്റെ ഭാഗമായി മെഗാക്ലീനിങ്‌ െ്രെഡവ്‌ നടത്തി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തില്‍ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ്‌ ശുചീകരണ യജ്‌ഞം സംഘടിപ്പിച്ചത്‌. പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം വണ്ടിപ്പെരിയാറില്‍ ജോയ്‌സ് ജോര്‍ജ്‌ എം.പി നിര്‍വഹിച്ചു. എം.പിയോടൊപ്പം ഇ.എസ്‌. ബിജിമോള്‍ എം.എല്‍.എ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തി ഹരിദാസ്‌, ജില്ലാ കലക്‌ടര്‍ കെ. ജീവന്‍ ബാബു, ആര്‍.ഡി.ഒ: എം.പി വിനോദ്‌ എന്നിവരുടെ നേതൃത്വത്തില്‍ വികാസ്‌ നഗര്‍ വൃത്തിയാക്കി. ജനപ്രതിനിധികളും പൊതുജനങ്ങളും അടങ്ങിയ നാലു സംഘങ്ങള്‍ ടൗണിലെ വിവിധ ഭാഗങ്ങള്‍ ശുചീകരിച്ചു.
വിവിധ ബ്ലോക്കുകള്‍, പഞ്ചായത്തുകള്‍, വാര്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ യജ്‌ഞം. ഓരോ ബ്ലോക്കിലേക്കും ജില്ലാഭരണകൂടം നിയോഗിച്ച വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും തലവന്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ശുചീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനു മുമ്പ്‌ എലിപ്പനി പ്രതിരോധ മരുന്ന്‌ എല്ലാവര്‍ക്കും വിതരണം ചെയ്‌തു. തുടര്‍ന്ന്‌ രാവിലെ എട്ടോടെ ശുചീകരണം ആരംഭിച്ചു. തൊടുപുഴ നഗരസഭയിലെ ശുചീകരണ യജ്‌ഞം നഗരസഭാധ്യക്ഷ മിനി മധു ഉദ്‌ഘാടനം ചെയ്‌തു.
സര്‍ക്കാര്‍ ഉദ്യോഗഗസ്‌ഥരും ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും ഉള്‍പ്പെടെ 850-ല്‍പ്പരം പേര്‍ 20 സംഘങ്ങളായി തിരിഞ്ഞായിരുന്നു ശുചീകരണം. തൊടുപുഴ ജില്ലാ ആശുപത്രി, പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്‍ഡ്‌, ഗാന്ധി സ്‌ക്വയര്‍, സിവില്‍ സ്‌റ്റേഷന്‍, നഗരസഭ പാര്‍ക്ക്‌ എന്നിവ ഉള്‍പ്പെടെ 20-ല്‍പ്പരം സ്‌ഥലങ്ങള്‍ വൃത്തിയാക്കി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ജില്ലക കുടുംബശ്രീ മിഷന്‍ ഓഫീസര്‍ ടി.ജി അജീഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്തുതല ശുചീകരണ പരിപാടിയുടെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളി ശുചീകരിച്ചു. ബ്ലോക്ക്‌ ഞപഞ്ചായത്ത്‌ പ്രസിഡന്റ്‌ സാലി ജോളി നേതൃത്വം നല്‍കി. കാലവര്‍ഷത്തില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന്‌ അടിഞ്ഞ പ്ലാസ്‌റ്റിക്‌ ഉള്‍പ്പെടെയുള്ള മാലിന്യം സന്നദ്ധപ്രവര്‍ത്തകര്‍ നീക്കി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജിജി കെ.ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ചപ്പാത്ത്‌ മേഖലയില്‍ ശുചീകരണം നടത്തി.
അഞ്ചുരുളിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കാഞ്ചിയാര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്യു ജോര്‍ജ്‌, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാജു സെബാസ്‌റ്റ്യന്‍, ബി.ഡി.ഒ: ഷാഫി പ്രസാദ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം കാഞ്ചിയാര്‍ രാജന്‍, ജില്ലാ പ്ലാനിങ്‌ ഓഫീസ്‌ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഇന്‍സ്‌പെക്‌ടര്‍ പി.കെ കുര്യാക്കോസ്‌, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ റോയിമോന്‍ തോമസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബ്ലോക്ക്‌-ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍, അംഗന്‍വാടി ജീവനക്കാര്‍, മഹിളാപ്രധാന്‍ ഏജന്റുമാര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ, തൊഴിലുറപ്പ്‌ അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ യജ്‌ഞത്തില്‍ പങ്കാളികളായി. അഞ്ചുരുളിയില്‍ ഇടുക്കി ജലാശയത്തിന്റെ തീരത്ത്‌ അടിഞ്ഞുകൂടിയ മാലിന്യം ജലനിരപ്പ്‌ കുറഞ്ഞ ശേഷം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാജു സെബാസ്‌റ്റ്യന്‍ അറിയിച്ചു.
കട്ടപ്പന നഗരസഭയില്‍ ഭരണസമിതിയുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ ശുചീകരണം നടത്തി. അധ്യാപകരുടെ നേതൃത്വത്തില്‍ വെള്ളയാംകുടി കോളനി, പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തില്‍ കുന്തളംപാറ മേഖല, വനം വകുപ്പും കുടുംബശ്രീയും ചേര്‍ന്ന്‌ അമ്പലക്കവല, എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ വള്ളക്കടവ്‌ തൂങ്കുഴി കോളനി, തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തരും ട്രൈബല്‍ സ്‌കുള്‍ അധികൃതരും ചേര്‍ന്ന്‌ ട്രൈബല്‍ സ്‌കൂളും പരിസരവും അഗ്നിശമന സേന, വെറ്ററിനറി, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന്‌ ബസ്‌ സ്‌റ്റാന്‍ഡ്‌, നഗരസഭ കാര്യാലയ പരിസരം എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. നഗരസഭാധ്യക്ഷന്‍ മനോജ്‌ എം.തോമസ്‌, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അടിമാലിയില്‍ വിവിധ വകുപ്പുകള്‍, സംഘടനകള്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, വ്യാപാരികള്‍ തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ശുചീകരണം. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീജ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു. 350-ല്‍പ്പരം പങ്കാളികളായി.
താലൂക്ക്‌ ആശുപത്രി, സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍, വ്യാപാര സ്‌ഥാപനങ്ങള്‍, സ്‌കൂള്‍, റോഡുകള്‍ എന്നിവടങ്ങള്‍ വൃത്തിയാക്കി. നെടുങ്കണ്ടം ബ്ലോക്ക്‌ പരിധിയിലുള്ള പഞ്ചായത്തുകളും യജ്‌ഞത്തില്‍ പങ്കാളികളായി. നെടുങ്കണ്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുകേഷ്‌ മോഹന്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ജ്‌ഞാനസുന്ദരം അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ: കെ.യു ഷെരീഫ്‌, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി.എസ്‌ മധു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 03 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW