Sunday, September 23, 2018 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.08 AM

മൂന്നാറില്‍ എക്‌സൈസ്‌ സംഘത്തിന്‌ നേരേ കൈയേറ്റം

ഇടുക്കി: സ്‌പിരിറ്റ്‌ റെയ്‌ഡിനെത്തിയ എക്‌സൈസ്‌ സംഘത്തെ ഒരു സംഘം ആളുകള്‍ കൈയേറ്റം ചെയ്‌തു.
സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ക്ക്‌ മര്‍ദനമേറ്റു. പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരെന്ന്‌ ആരോപണം. ശനിയാഴ്‌ച വൈകിട്ട്‌ മൂന്നാര്‍ എല്ലക്കെല്‍ കോളനിയിലാണ്‌ സംഭവം. ഇവിടെ വ്യാജമദ്യം വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ എത്തിയതായിരുന്നു എക്‌സൈസ്‌ സംഘം.
എല്ലക്കല്‍ കോളനിയിലേക്ക്‌ പ്രവേശിക്കുന്ന റോഡില്‍ എത്തിയപ്പോള്‍ ഇരുപതോളം വരുന്ന സംഘം തങ്ങളുടെ വാഹനം തടഞ്ഞ്‌ കൈയേറ്റം ചെയ്യുകയായിരുന്നെന്ന്‌ മൂന്നാര്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ സി. കൃഷ്‌ണന്‍ നായര്‍ പറഞ്ഞു. വാഹനം തടഞ്ഞ അക്രമികള്‍ സിവില്‍ എക്‌സൈസ്‌ ഓഫിസര്‍ സെല്‍വകുമാറിനെ വാഹനത്തില്‍നിന്നും വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഇദേഹത്തെ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനത്തിനു പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.
കേസില്‍നിന്നും പിന്‍മാറിയില്ലെങ്കിലും സ്‌ഥലം മാറ്റുമെന്ന ഭീഷണിയുമായി പ്രദേശത്തെ സി.പി.എം. നേതാക്കള്‍ ഉദ്യോഗസ്‌ഥരെ സമീപിച്ചതായി എക്‌സൈസ്‌ സ്‌റ്റാഫ്‌ അസോസിയേഷന്‍ നേതാക്കള്‍ ആരോപിച്ചു. എല്ലക്കല്‍ മേഖലയില്‍ ഒരുമാസം മുമ്പ്‌ വന്‍ സ്‌പിരിറ്റു ശേഖരം പിടികൂടിയിരുന്നു. തുടര്‍ന്ന്‌ ഇവിടം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ്രെഡെ ഡേ ആയ ശനിയാഴ്‌ച ഇവിടെ വ്യാജമദ്യം വില്‍ക്കുന്നുണ്ടെന്ന പരാതിയിലാണ്‌ എക്‌സൈസ്‌ സംഘം പരിശോധനയ്‌ക്കെത്തിയത്‌. മര്‍ദനത്തിന്‌ ഇരയായ ശെല്‍വകുമാര്‍ എല്ലപ്പെട്ടി നിവാസികളായ കണ്ടാല്‍ അറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരേ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Monday 03 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW