Friday, September 14, 2018 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.08 AM

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍

uploads/news/2018/09/245398/4.jpg

മാന്നാര്‍: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്ത്യത്തൊഴിലാളികളുടെ പത്തിലധികം വള്ളങ്ങള്‍ നശിച്ചു. ഇതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍. പാവുക്കര കറുകയില്‍ ആന്റണിതോമസ്‌(59), തച്ചേരില്‍ ലാലച്ചന്‍ലാസര്‍(45), ലാല്‍ജിലാസര്‍(48), പള്ളിപ്പറമ്പില്‍ സോജന്‍സൈമണ്‍ (28), സാജന്‍സൈമണ്‍(30), സൈമണ്‍(55), പാപ്പച്ചന്‍(64), തൈക്കുന്നേല്‍ ഷാജി(45), ആന്റണി(30),
കൊച്ചുകുന്നേല്‍ ജോസ്‌(61), തങ്കച്ചന്‍(40) എന്നിവരുടെ വള്ളങ്ങളാണ്‌ നശിച്ചത്‌. കടപ്ര, പാവുക്കര, വള്ളക്കാലി, വീയപുരം, മേല്‍പ്പാടം, പാണ്ടനാട്‌ എന്നിവിടങ്ങളില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്‌ന്ന ആളുകളെ രക്ഷിക്കുന്നതിനിടെ മതിലിലും വൈദ്യുതി പോസ്‌റ്റുകളിലുമിടിച്ചാണ്‌ വള്ളങ്ങള്‍ തകര്‍ന്നത്‌. വള്ളങ്ങളുടെ പലകകള്‍ രണ്ടായി ഒടിഞ്ഞ നിലയിലാണ്‌.
പാണ്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ജോസ്‌, തങ്കച്ചന്‍, തോമസ്‌, എന്നിവരുടെ മൂന്നു വള്ളങ്ങള്‍ മധ്യഭാഗം ഒടിഞ്ഞു. വള്ളമില്ലാത്തതിനാല്‍ മത്സ്യബന്ധനം നടത്താന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌ കുടുംബങ്ങള്‍. ശക്‌തമായ പ്രളയത്തില്‍ വിവിധ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ശക്‌തമായ ഒഴുക്കില്‍പെട്ടും കൃത്യമായ ദിശ അറിയാതിരുന്നതുമാണ്‌ വള്ളങ്ങള്‍ അപകടങ്ങളില്‍പെടാന്‍ കാരണമായത്‌. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ദിനം മുതല്‍ത്തന്നെ ഇവര്‍ സജീവമായി രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നു.
സര്‍ക്കാര്‍ വള്ളങ്ങള്‍ അറ്റകുറ്റപ്പണി നടത്താന്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ നടപടിക്രമങ്ങള്‍ വൈകുകയാണ്‌. ഉള്‍നാടന്‍ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നവയാണ്‌ വള്ളങ്ങള്‍. അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ഏറെയാണ്‌.
ജില്ലയുടെ വിവിധ ഭാഗത്ത്‌ നിന്നും മറ്റു ജില്ലകളില്‍നിന്നും ഫൈബര്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വെള്ളം താഴ്‌ന്ന്‌ തുടങ്ങിയപ്പോള്‍ യന്ത്രവല്‍കൃത വള്ളങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലായിരുന്നു.
ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടത്‌ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളായിരുന്നു.

Ads by Google
Advertisement
Monday 03 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW