Friday, November 16, 2018 Last Updated 18 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.08 AM

പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ യജ്‌ഞവുമായി വനിതാ കമ്മിഷനും

uploads/news/2018/09/245397/3.jpg

ആലപ്പുഴ: ആര്യാട്‌ പഞ്ചായത്തിലെ വെള്ളം കയറിയ പ്രദേശങ്ങള്‍ ശുചീകരിച്ചു വനിതാകമ്മീഷന്‍. കോമളപുരം ചാരംപറമ്പ്‌ പ്രദേശത്തെ ഏഴാം വാര്‍ഡിലായിരുന്നു കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി. ജോസഫൈന്റെ നേതൃത്വത്തില്‍ വീടുകള്‍ ശുചീകരിച്ചത്‌. കൗസല്യബാബു പുതുവേല്‍ച്ചിറ, കൂട്ടുമ്മേല്‍ സുധാകരന്‍ എന്നിവരുടെ വീടുകളാണ്‌ ശുചീകരിച്ചത്‌.
തുടര്‍ന്ന്‌ ആര്യാട്‌ ഐക്യഭാരതി ദുരിതാശ്വാസക്യാമ്പിലും വെള്ളം കയറിയ കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത്‌ ക്യാമ്പ്‌, കുപ്പപ്പുറം ഹൈസ്‌ക്കൂള്‍ ക്യാമ്പ്‌ പ്രദേശങ്ങളും സന്ദര്‍ശിച്ചു. ഇവിടെ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക്‌ കുടിവെള്ളം, അരി തുടങ്ങി യ ഭക്ഷ്യവസ്‌തുക്കള്‍, വസ്‌ത്രങ്ങള്‍ എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ ജില്ലാ അധികാരികള്‍ക്ക്‌ വനിതാ കമ്മിഷന്‍ അധ്യക്ഷ നിര്‍ദ്ദേശം നല്‍കി. പ്രളയക്കെടുതി ഏറ്റവും മോശമായ പ്രദേശം എന്ന നിലയ്‌ക്കാണ്‌ ആര്യാട്‌ പഞ്ചായത്തിലെ ശുചീകരണം ഏറ്റെടുത്തതെന്നും ജോസഫൈന്‍ പറഞ്ഞു. എല്ലാം നഷ്‌ടപ്പെട്ട്‌ ദുരിതാശ്വാസക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്ക്‌ മാനസിക പിന്തുണയും ആവശ്യമായവര്‍ക്ക്‌ കൗണ്‍സിലിങ്ങ്‌ നല്‍കുന്ന പ്രവര്‍ത്തനങ്ങളിലും സജീവമാണ്‌ വനിതാകമ്മീഷന്‍.
ചെയര്‍പേഴ്‌സണൊപ്പം അംഗങ്ങളായ എം.എസ്‌. താര, ഷിജി ശിവജി, സെക്രട്ടറി പി.ഉഷാറാണി, ഡയറക്‌ടര്‍ വി.യു. കുര്യാക്കോസ്‌, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ മുഹമ്മദ്‌ അന്‍സാരി എന്നിവരടക്കം കമ്മിഷന്‍ ഓഫീസിലെ ജീവനക്കാരും ശുചീകരണത്തില്‍ പങ്കെടുത്തു.
പ്രളയസമയത്ത്‌ സജീവമായ ഇടപെടലാണ്‌ കമ്മീഷന്‍ നടത്തിയത്‌. കമ്മിഷന്‍ അധ്യക്ഷയും അംഗങ്ങളും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കൈമാറി. ഓണാഘോഷം മാറ്റി ഇതിനായി സ്വരൂപിച്ച തുകയുപയോഗിച്ച്‌ പ്രളയ ബാധിതര്‍ക്ക്‌ ആവശ്യമായ ദുരിതാശ്വാസസഹായവും നല്‍കിയിരുന്നു.

Ads by Google
Advertisement
Monday 03 Sep 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW