Saturday, November 17, 2018 Last Updated 33 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.07 AM

കാവാലത്തിന്‌ ആശ്വാസം പകരാന്‍ ഇന്ന്‌ വൈക്കം ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി എത്തും

വൈക്കം: പ്രളയക്കെടുതിയില്‍ തകര്‍ന്നുപോയ കുട്ടനാട്‌ മേഖലയിലെ കാവാലം ഗ്രാമത്തിന്‌ ആശ്വാസമരുളി ഇന്ന്‌ വൈക്കം ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയെ അന്‍പതോളം പ്രവര്‍ത്തകര്‍ എത്തും. പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്ന ഈ മേഖലയിലെ വീടുകളും ജലസ്രോതസ്സുകളുമെല്ലാം പ്രവര്‍ത്തകര്‍ വൃത്തിയാക്കും.
ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അക്കരപ്പാടം ശശിയുടെ നേതൃത്വത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിലെ ഔദ്യോഗിക ഭാരവാഹികള്‍, മണ്‌ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുമാര്‍, പോഷകസംഘടന ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവരെല്ലാം ശുചീകരണത്തില്‍ പങ്കാളികളാകുമെന്ന്‌ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി വൈസ്‌ പ്രസിഡന്റുമാരായ പി.വി വിവേക്‌, ടി.എസ്‌ സെബാസ്‌റ്റ്യന്‍, ബി.ചന്ദ്രശേഖരന്‍, ഷാജി വല്ലൂത്തറ, ജനറല്‍ സെക്രട്ടറിമാരായ ഇടവട്ടം ജയകുമാര്‍, പി.ഡി ജോര്‍ജ്‌ജ്‌, വൈക്കം ജയന്‍, പി.എന്‍ കിഷോര്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

Ads by Google
Advertisement
Monday 03 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW