Sunday, November 18, 2018 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.07 AM

നെടുമ്പ്രക്കാട്‌ വിളക്കുമരം പാലം നിര്‍മാണത്തിന്‌ പച്ചക്കൊടി.

ചേര്‍ത്തല: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന്‌ വിരാമം. നെടുമ്പ്രക്കാട്‌ വിളക്കുമരം പാലം നിര്‍മാണത്തിന്‌ പച്ചക്കൊടി. കിഫ്‌ബിയില്‍നിന്ന്‌ 18.43 കോടി രൂപയാണ്‌ പാലം നിര്‍മാണത്തിനായി അനുവദിച്ചത്‌. ഭൂമിയേറ്റെടുക്കലിന്‌ 60 ലക്ഷം രൂപ ഉള്‍പ്പെടെയാണിത്‌.
2004 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ്‌ പാലത്തിന്റെ ശിലാസ്‌ഥാപനം നിര്‍വഹിച്ചത്‌. ചെറുതും വലുതുമായ രണ്ട്‌ പാലങ്ങളാണ്‌ ഇവിടെ വിഭാവനം ചെയ്‌തിരുന്നത്‌. എട്ടുകോടിയിലേറെ രൂപ ചെലവാകുന്ന പാലത്തിന്റെ നിര്‍മാണം 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ഭരണാധികാരികളുടെ പ്രഖ്യാപനം.
നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവ്‌ മൂലം പണി തടസപ്പെട്ടെങ്കിലും എസ്‌റ്റിമേറ്റ്‌ തുക വര്‍ധിപ്പിച്ച്‌ നല്‍കാന്‍ അധികൃതര്‍ തയാറാകാതായതോടെ കരാറുകാരന്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു.
ചേര്‍ത്തല നഗരത്തേയും പള്ളിപ്പുറം പഞ്ചായത്തിനെയും ബന്ധിപ്പിച്ച്‌ വയലാര്‍ കായലിന്‌ കുറുകെയാണ്‌ പാലം നിര്‍മിക്കുന്നത്‌. ചേര്‍ത്തല അരൂക്കുറ്റി റോഡിന്‌ സമാന്തരമായുള്ള ചെങ്ങണ്ട തൃച്ചാറ്റുകുളം റോഡിലൂടെയുള്ള ഗതാഗതത്തിന്‌ ഏറെ പ്രയോജനകരമാകുന്നതാണ്‌ പാലം.
ചേര്‍ത്തല നഗരസഭയിലെയും പള്ളിപ്പുറം പഞ്ചായത്തിലെയും വിസ്‌തൃതമായ പടിഞ്ഞാറന്‍ പ്രദേശത്തിന്റെ വികസനത്തില്‍ നിര്‍ണായകമാകുന്ന പാലം യാഥാര്‍ഥ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന്‌ കാലപ്പഴക്കം ഏറെയാണ്‌. പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയും നഗരസഭയിലെ വടക്കന്‍ പ്രദേശവും ഇപ്പോഴും അവികസിതമാണ്‌.
വികസനക്കുതിപ്പിന്‌ വഴിയൊരുക്കുന്ന പാലം പൂര്‍ത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ പലകുറി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
ചേര്‍ത്തല അരൂര്‍ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന മന്ത്രി പി. തിലോത്തമന്റേയും എ.എം ആരിഫ്‌ എം.എല്‍.എയുടേയും ഇടപെടലാണ്‌ പാലം നിര്‍മാണത്തിന്‌ തുക അനുവദിക്കുന്നതിന്‌ കാരണമായത്‌. നിര്‍മാണ ജോലികള്‍ വൈകാതെ പുനരാരംഭിക്കുമെന്നാണ്‌ പ്രതീക്ഷ.

Ads by Google
Advertisement
Monday 03 Sep 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW