Friday, September 14, 2018 Last Updated 21 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.04 AM

നിര്‍ധന കുടുംബത്തിന്‌ വീട്‌ നിര്‍മ്മിച്ച്‌ നല്‍കാന്‍ സഹായം

ചെറുപുഴ: നിര്‍ധന കുടുംബത്തിന്‌ സന്നദ്ധ സംഘടന നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ കോണ്‍ക്രീറ്റ്‌ ചെയ്യാന്‍ പച്ചക്കറി വ്യാപാരിയുടെ സഹായം. മാതമംഗലം ടൗണിലെ ഹരിത പച്ചക്കറി വില്‌പനശാലയുടെ ഉടമ രമേശനാണ്‌ 30 പാക്കറ്റ്‌ സിമന്റ്‌ പെരിങ്ങോത്തെ സന്നദ്ധ സംഘടനക്ക്‌ സംഭാവന നല്‍കി വീട്‌ നിര്‍മാണത്തില്‍ പങ്കാളിയായത്‌. പെരിങ്ങോം എഡ്യൂക്കേഷ്‌ണല്‍ ആന്‍ഡ്‌ ചാരിറ്റബിള്‍ ട്രസ്‌റ്റാണ്‌ നിര്‍ധനയായ പെരിങ്ങോം നീലിരിങ്ങയിലെ വി.വി. അലീമക്ക്‌ വീട്‌ നിര്‍മിച്ചു നല്‍കുന്നത്‌. വീടിന്റെ നിമ്മാണത്തിന്‌ ആറ്‌ ലക്ഷത്തോളം രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിനുള്ള മുഴുവന്‍ പണവും ഉദാരമതികളില്‍ നിന്നുള്ള സംഭാവനയാണ്‌. നിലവില്‍ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റിംഗ്‌ വരെ പൂര്‍ത്തിയാക്കാനായി. കോണ്‍ക്രീറ്റിംഗ്‌ നടത്താനുള്ള പണം കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ്‌ ആവശ്യമായ സിമന്റ്‌ സംഭാവന ചെയ്യാന്‍ രമേശന്‍ മുന്നോട്ടു വന്നതെന്നു ട്രസ്‌റ്റ് ചെയര്‍മാന്‍ എം. മുഹമ്മദ്‌കുഞ്ഞി പറഞ്ഞു. നിര്‍മാണം എത്രയും പെട്ടെന്ന്‌ പൂര്‍ത്തിയാക്കി വീടിനു സമീപത്തെ താല്‍കാലിക ഷെഡില്‍ കഴിയുന്ന അലീമയുടെ കുടുംബത്തെ മാറ്റിപ്പാര്‍പ്പികാനുള്ള പരിശ്രമത്തിലാണ്‌ ട്രസ്‌റ്റ്പ്രവര്‍ത്തകര്‍.

Ads by Google
Advertisement
Monday 03 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW