Monday, September 03, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.04 AM

സേവാഭാരതി മഹാ ശുചീകരണ യജ്‌ഞം ഇരിട്ടി താലൂക്ക്‌ ആശുപത്രി ശുചീകരിച്ചു

ഇരിട്ടി : ഇന്നലെ സംസ്‌ഥാന വ്യാപകമായി നടന്ന സേവാഭാരതിയുടെ മഹാ ശുചീകരണ യജഞത്തിന്റെ ഭാഗമായി മേഖലയിലെ സേവാ ഭാരതി പ്രവര്‍ത്തകര്‍ ഇരിട്ടി താലൂക്ക്‌ ആശുപത്രിയും പരിസരവും ശുചീകരിച്ചു.
ആശുപത്രി റോഡിലെ മാലിന്യങ്ങള്‍ നീക്കിയ പ്രവര്‍ത്തകര്‍ ചെളിമൂടിക്കിടന്ന ആശുപത്രി മുറ്റവും ഇതിന്റെ ചുറ്റുപാടുകളും വൃത്തിയാക്കി. ആര്‍ എസ്‌ എസ്‌ വിഭാഗ്‌ കാര്യകാരി സദസ്യന്‍ സജീവന്‍ ആറളം, ജില്ലാ സംഘചാലക്‌ സി.പി. രാമചന്ദ്രന്‍, സേവാഭാരതി താലൂക്ക്‌ സമിതി അംഗങ്ങളായ രാമചന്ദ്രന്‍ പായംമുക്ക്‌, ചന്ദ്രമോഹന്‍ പുന്നാട്‌, മറ്റു നേതാക്കളും പ്രവര്‍ത്തകരുമായ പി.പി. ഷാജി, പി.വി. വിജേഷ്‌, പി. വിഷ്‌ണു എന്നിവര്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്ക്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 03 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW