Wednesday, September 26, 2018 Last Updated 37 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.04 AM

അനധികൃത നിര്‍മ്മാണ പ്രവ്യത്തികള്‍ തടയണം

ചെറുപുഴ: ലൈസന്‍സ്‌ ഇല്ലാതെ നടക്കുന്ന അനധികൃത നിര്‍മാണ പ്രവൃത്തികള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ്‌ എന്‍ജീനിയറിംഗ്‌ ചെറുപുഴ മേഖല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഷോപ്പില്ലാതെയും ലൈസന്‍സ്‌ ഇല്ലാതെയും പണിയെടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്‌. ഇതുമൂലം തൊഴിലാളികളെ വച്ചു ജോലി ചെയ്ുയന്ന ഷോപ്പുടമകള്‍ വന്‍ പ്രതിസന്ധിയിലാണ്‌. വന്‍ തുക ചെലവഴിച്ചാണ്‌ ഷോപ്പുകള്‍ തുടങ്ങുന്നത്‌. ലൈസന്‍സും തൊഴിലാളികളുമില്ലാത്ത ചില സ്വകാര്യ വ്യക്‌തികള്‍ തുക കുറച്ചു പണിയെടുക്കുന്നതാണ്‌ ഈ മേഖലയിലെ പ്രതിസന്ധിയ്‌ക്കു കാരണം. യോഗത്തില്‍ രാജു കാരക്കാട്ട്‌ അധ്യക്ഷത വഹിച്ചു. പ്രവീണ്‍ പന്തമാക്കല്‍, സോജന്‍ വയക്കര ,പി. സുനില്‍കുമാര്‍, എം.ബിനോയി, റഫീഖ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 03 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW