Friday, September 21, 2018 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.04 AM

ദുരിതബാധിതര്‍ക്ക്‌ കൈത്താങ്ങായി നിലയ്‌ക്കാത്ത സഹായ പ്രവാഹം തുടരുന്നു

ഇരിട്ടു: മഹാമാരി തീര്‍ത്ത മഹാപ്രളയത്തില്‍ ദുരന്തം തകര്‍ത്ത ജീവിതം കരുപ്പിടിപ്പിക്കാന്‍ കേരളത്തിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാനുള്ള ഉദാരമതികളുടെ കാരുണ്യ പ്രവാഹം തുടരുന്നു. നിലയ്‌ക്കാത്ത സഹായ പ്രവാഹത്തില്‍ മനുഷ്യസ്‌നേഹത്തിന്റെ മഹാമാതൃകയായിമലയോര മേഖലയും മാറുകയാണ്‌. വള്ളിത്തോട്‌ മഹല്ല്‌ മുസ്‌ ലിം ജമാഅത്ത്‌ കമ്മിറ്റി പെരുന്നാള്‍ ദിനത്തില്‍ സ്വരൂപിച്ച 53 ,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറി
മഹല്ല്‌ കമ്മിറ്റി പ്രസിഡണ്ട്‌ കിത്തടത്ത്‌ അബൂബക്കര്‍ ഹാജി, ഇരിട്ടി തഹസീല്‍ദാര്‍ കെ.കെ ദിവാകരന്‌ താലൂക്ക്‌ ഓഫീസിലെത്തി കാരുണ്യ തുക കൈമാറി ആലിക്കുട്ടി ഹാജി, മുഹമ്മദ്‌ ബഷീര്‍, ടി.അഷ്‌റഫ്‌, എം.പി ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു. ഫ്രണ്ട്‌സ് പാലാപ്പറമ്പ്‌ വാട്‌സ് ആപ്‌ ഗ്രൂപ്‌ സമാഹരിച്ച 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറി
നഗരസഭ കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി പി.വി പ്രകാശന്‍, കെ.അനീഷ്‌ ബാബു, പി. ജ്യോതിഷ്‌, എന്നിവര്‍ ചേര്‍ന്ന്‌ ആണ്‌ തുക കൈമാറിയത്‌.

Ads by Google
Advertisement
Monday 03 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW