Thursday, February 21, 2019 Last Updated 39 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.04 AM

പ്രളയക്കെടുതിയും കൃഷി നാശവും കര്‍ഷക കടം എഴുതിതള്ളണം: കര്‍ഷക കോണ്‍ഗ്രസ്‌

ഇരിട്ടി: കനത്ത മഴയും ഉരുള്‍പൊട്ടലും പ്രളയകെടുതിയും മൂലം കൃഷി നാശം ഉള്‍പ്പെടെ വന്‍ ദുരന്തം നേരിട്ടകര്‍ഷകര്‍ക്ക്‌ ഒരു കടവും തിരിച്ചടക്കാന്‍ പറ്റാത്ത സ്‌ഥിതിയാണെന്നും കര്‍ഷകകടങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ കടങ്ങളും എഴുതിതള്ളി പലിശരഹിതമായി പുതിയ വായ്‌പ നല്‍കണമെന്നും കര്‍ഷക കോണ്‍ഗ്രസ്‌ പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
രൂക്ഷമായ മഴയും വെള്ളപൊക്കവും ഉരുള്‍പൊട്ടലും മൂലം കാര്‍ഷിക മേഖല ആകെതകര്‍ന്നിരിക്കുകയാണ്‌.
അടിസ്‌ഥാനപരമായും വളരെ ശ്രദ്ധയോടെയും ഇടപെടല്‍ നടത്തിയാല്‍ മാത്രമേ അഞ്ച്‌ വര്‍ഷം കൊണ്ടെങ്കിലും പൂര്‍വ്വസ്‌ഥിതിയില്‍ എത്താന്‍ സാധിക്കുകയുള്ളൂ.
കൃഷിക്ക്‌ അനുയോജ്യമായ മേല്‍മണ്ണ്‌ മുഴുവനായും ഒലിച്ചുപോയ സ്‌ഥിതിയിലാണ്‌ ഭൂമിയുള്ളത്‌. ഇലകള്‍ മുഴുവനും കൊഴിഞ്ഞതിനാല്‍ റബറില്‍ നിന്ന്‌ കുറഞ്ഞ ഉല്‌പാദനം മാത്രമേ ലഭിക്കുകയുള്ളൂ. തെങ്ങ്‌, കമുക്‌ എന്നിവയില്‍ നിന്ന്‌ കായ്‌ഫലങ്ങള്‍ കൊഴിഞ്ഞു പോവുകയാണ്‌. കശുമാവിന്‍ തോട്ടങ്ങളില്‍ മണ്ണ്‌ ഒലിച്ചുപോയി വേരുകള്‍ പുറത്തായ നിലയിലാണ്‌.
വാഴ, കപ്പ, നെല്ല്‌, പച്ചക്കറി കൃഷികള്‍ പൂര്‍ണമായും നശിച്ചിരിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ്‌ പി.ടി.സുഗുണന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ സെബാസ്‌റ്റ്യന്‍ തുണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.
മാത്യു പറമ്പന്‍, കെ.എന്‍.സോമന്‍, ബൈജു ആറ്റാംചേരി, ജോര്‍ജ്‌ മൂലയില്‍, ദേവസ്യ കാരണത്തുപറമ്പില്‍, കെ.ജോഷി, ജെയിംസ്‌ പുളിയാനിക്കാട്ട്‌, എം.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Monday 03 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW