Saturday, November 17, 2018 Last Updated 58 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.03 AM

ദുരിതാശ്വാസനിധിയിലേക്ക്‌ പുരസ്‌കാരത്തുക നല്‍കി ഗാന്ധിഭവന്‍

uploads/news/2018/09/245364/3.jpg

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു വീണ്ടും പത്തനാപുരം ഗാന്ധിഭവന്റെ സഹായം.
ജീവകാരുണ്യരംഗത്തെ മികവിന്‌ തിരുവനന്തപുരം പൗഡിക്കോണം ലാല്‍ കൃഷ്‌ണ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്‌റ്റ് ഏര്‍പ്പെടുത്തിയ മാനവസേവാ പുരസ്‌കാരത്തുകയായ പതിനായിരത്തൊന്നു രൂപയാണ്‌ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ ദുരിതാശ്വാസനിധിയിലേക്ക്‌ കൈമാറിയത്‌.
തിരുവനന്തപുരം പൗഡിക്കോണത്ത്‌ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നും അവാര്‍ഡ്‌ ഏറ്റുവാങ്ങിയ ഡോ. പുനലൂര്‍ സോമരാജന്‍ വേദിയില്‍ വച്ചുതന്നെ തുക ദുരിതാശ്വാസനിധിയിലേക്കൂ കൈമാറുകയായിരുന്നു.ഓണാഘോഷങ്ങള്‍ ഒഴിവാക്കി കഴിഞ്ഞ ദിവസം ഗാന്ധിഭവന്‍ അധികൃതര്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിക്ക്‌ കൈമാറിയതിന്‌ പിന്നാലെയാണിത്‌. ടി. ശരത്‌ചന്ദ്ര പ്രസാദ്‌, വി.പി. സുഹൈബ്‌ മൗലവി, നാരായണമംഗലം രാജേന്ദ്രന്‍, വി. കേശവന്‍ കുട്ടി, ജി.ഇ. എബ്രഹാം മാസ്‌റ്റര്‍, ഡോ. ഹരികുമാര്‍, കെ. വേണുഗോപാല്‍, പ്രസന്നാരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 03 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW