Wednesday, January 16, 2019 Last Updated 21 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.03 AM

സ്‌കൂള്‍ കുട്ടികള്‍ക്കു കഞ്ചാവ്‌ വില്‍പന: സ്‌ത്രീ അറസ്‌റ്റില്‍

uploads/news/2018/09/245363/2.jpg

അഞ്ചല്‍: സ്‌കൂള്‍ കുട്ടികള്‍ക്കു കഞ്ചാവ്‌ വില്‍പന നടത്തിയ സ്‌ത്രീയെ അഞ്ചല്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
കരുകോണ്‍ പുഞ്ചക്കോണത്ത്‌ ഇരുവേലിക്കല്‍ ചരുവിള വീട്ടില്‍ കുല്‍സുംബീവി(50)യെയാണ്‌ എസ്‌.ഐ പി.എസ്‌. രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌.
കഴിഞ്ഞ ദിവസം അഞ്ചല്‍ ചന്തമുക്കിലായിരുന്നു സംഭവം. ബസ്‌ സ്‌റ്റാന്‍ഡിലും പരിസരത്തും നിന്നിരുന്ന ചില ആണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ നിരീക്ഷണത്തില്‍ കുട്ടികളുടെ കൈയില്‍ കഞ്ചാവുണ്ടെന്നറിയുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസ്‌ നടത്തിയ പരിശോധയില്‍ കുട്ടികളില്‍ നിന്നും ചെറിയ കഞ്ചാവ്‌ പൊതികള്‍ കണ്ടെടുക്കുകയുണ്ടായി. കുട്ടികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ്‌ പോലീസ്‌ കുല്‍സുംബീവിയെ ഇന്നലെ രാവിലെ പത്തിനോടെ കരു കോണ്‍ ജങ്‌ഷനില്‍ നിന്നും അറസ്‌റ്റ് ചെയ്‌തത്‌.
40 ഗ്രാം കഞ്ചാവ്‌ പൊതികളും പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. പോലീസ്‌ രക്ഷാകര്‍ത്താക്കളെ വരുത്തി കുട്ടികളെ താക്കീതു ചെയ്‌തു വിട്ടയയ്‌ക്കുകയും കുല്‍സുംബീവിയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു.

Ads by Google
Advertisement
Monday 03 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW