Monday, September 03, 2018 Last Updated 9 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.03 AM

ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

uploads/news/2018/09/245362/1.jpg

കൊല്ലം: നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി.
ശക്‌തികുളങ്ങര കുരിശടി ജങ്‌ഷനില്‍ സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂളിനു സമീപത്തു നിന്നും ശക്‌തികുളങ്ങര പോലീസ്‌ ഒരു ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളാണു പിടികൂടിയത്‌.

പോലീസിനു കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്നു ശക്‌തികുളങ്ങര പോലീസ്‌ നടത്തിയ റെയ്‌ഡിലാണ്‌ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്‌. കുരിശടിക്കു സമീപത്തുള്ള ഷാജി സ്‌റ്റോഴ്‌സ് എന്ന സ്‌ഥാപനത്തില്‍ നിന്നാണ്‌ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്‌.
സ്‌ഥാപനത്തിന്റെ ഉടമയായ ശക്‌തികുളങ്ങര കന്നിമേല്‍ചേരി ചന്ദ്രത്തില്‍ വീട്ടില്‍ ഷാജി എന്നയാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
ശക്‌തികുളങ്ങര എസ്‌.ഐ ആര്‍. രതീഷ്‌, അഡി. എസ്‌.ഐ അനീഷ്‌, എ.എസ്‌.ഐ മധു, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ രാജേഷ്‌, ശ്രീലാല്‍,അജിത്‌ദാസ്‌ എന്നിവരാണു റെയ്‌ഡില്‍ പങ്കെടുത്തത്‌.

Ads by Google
Advertisement
Monday 03 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW