Saturday, April 20, 2019 Last Updated 54 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 12.03 AM

ജില്ലയിലെ കാര്‍ഷിക നഷ്‌ടം 121.12 കോടി നഷ്‌ടം സംഭവിച്ചത്‌ 28,558 കര്‍ഷകര്‍ക്ക്‌ നഷ്‌ടപരിഹാര കണക്ക്‌ സമര്‍പ്പിക്കാന്‍ വൈകുന്നു 34.41 ലക്ഷം കുലച്ച വാഴകള്‍ നശിച്ചു

uploads/news/2018/09/245360/1.jpg

മലപ്പുറം:കഴിഞ്ഞ ജൂണ്‍മാസം മുതല്‍ ജില്ലയിലുണ്ടായ കാര്‍ഷിക നഷ്‌ടം 121.12 കോടിരൂപ, നഷ്‌ടം സംഭവിച്ചത്‌ 28,558 കര്‍ഷകര്‍ക്ക്‌, കുരുമുളക്‌ ചെടികളിലൂടെ മാത്രം കര്‍ഷകര്‍ക്ക്‌ നഷ്‌ടംസംഭവിച്ചത്‌ 56 ലക്ഷം രൂപ. പ്രളയക്കെടുതിയില്‍ കാര്‍ഷിക മേഖലയും കര്‍ഷകരും നട്ടംതിരിയുമ്പോള്‍ കൃഷിഭവനുകളില്‍ നിന്ന്‌ നഷ്‌ടപരിഹാര കണക്ക്‌ സമര്‍പ്പാന്‍ വൈകുന്നു. കൃഷിഭവനുകളില്‍ നിന്ന്‌ തയ്ായറാക്കുന്ന കണക്കുകള്‍ പ്രിന്‍സിപ്പല്‍ അഗ്രിക്കല്‍ച്ചറല്‍ ഓഫീസര്‍ക്കാണ്‌ സമര്‍പ്പിക്കേണ്ടത്‌. അരലക്ഷം വരെയുള്ള നാശനഷ്‌ടങ്ങള്‍ ജില്ലാ കൃഷി ഓഫീസിലും ഇതിന്‌ മുകളിലുള്ളവ ഡയറക്‌ടറേറ്റിലുമാണ്‌ തീര്‍പ്പാക്കുക.
ഏപ്രില്‍ മുതല്‍ ജൂലൈ വരെ 1,190 കര്‍ഷകരുടെ 1.22 കോടിയുടെ നഷ്‌ടപരിഹാര കണക്ക്‌ മാത്രമാണ്‌ സമര്‍പ്പിച്ചിട്ടുള്ളത്‌. ഓഗസ്‌റ്റില്‍ നാമമാത്രവും. പ്രളയത്തില്‍ വ്യാപകമായി കൃഷി നശിച്ചതോടെ നഷ്‌ടപരിഹാരം സംബന്ധിച്ച പരാതികള്‍ വര്‍ദ്ധിച്ചതും ജോലിഭാരവുമാണ്‌ കണക്ക്‌ സമര്‍പ്പിക്കുന്നത്‌ വൈകാന്‍ കാരണമെന്ന്‌ കൃഷി ഓഫീസര്‍മാര്‍ പറയുന്നു. നിലവില്‍ 2016 മുതലുള്ള കുടിശ്ശിക കര്‍ഷകര്‍ക്ക്‌ അനുവദിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. ഇതിനായി ലഭ്യമായ 11 കോടിയില്‍ ആറ്‌ കോടിയുടെ കുടിശ്ശിക ഇതിനകം നല്‍കിക്കഴിഞ്ഞു.ഇതില്‍ വാഴ കര്‍ഷകരാണ്‌ വലിയ നഷ്‌ടം നേരിട്ടത്‌. 34.41 ലക്ഷം കുലച്ച വാഴകളും 14.72 ലക്ഷം കുലയ്‌ക്കാത്ത വാഴകളും നശിച്ചു. ഇതുവഴി 75.7 കോടിയുടെ നഷ്‌ടമുണ്ടായി. 29,357 കുലച്ച തെങ്ങുകളും 14,721 കുലയ്‌ക്കാത്ത തെങ്ങുകളും നഷ്‌ടപ്പെട്ടു. 6.34 കോടിയുടെ നഷ്‌ടമുണ്ടായി. 17,3011 കവുങ്ങുകളിലൂടെ 6.34 കോടിയുടെ നഷ്‌ടവുമുണ്ടായി. ടാപ്പിംഗ്‌ നടത്തുന്ന 57,528 റബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണതോടെ 5.75 കോടിയും 6,495 ജാതി മരങ്ങളിലൂടെ 55 ലക്ഷത്തിന്റെയും നഷ്‌ടമുണ്ടായി. 679 ഹെക്‌ടറിലെ നെല്‍കൃഷിയാണ്‌ നശിച്ചത്‌. ഇതുവഴി 1.35 കോടി രൂപയും 718 ഹെക്‌ടറിലെ പച്ചക്കറികള്‍ നശിച്ചതിലൂടെ 1.79 കോടിയുടെ നാശനഷ്‌ടവുമുണ്ടായി.
അതേ സമയം ഡ്രോണ്‍ സര്‍വ്വെയിലൂടെ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ പൊന്നാനി നഗരസഭയില്‍ പ്രളയമുണ്ടാക്കിയ നാശനഷ്‌ടങ്ങളുടെ കണക്ക്‌ പുറത്തുവിട്ടു. പ്രളയബാധിത മേഖലയുടെ വിശദമായി നാശനഷ്‌ടക്കണക്ക്‌ ആദ്യമായി പുറത്തു വിടുന്നത്‌ പൊന്നാനിയാണ്‌. സര്‍വ്വെ പ്രകാരം പൂര്‍ണ്ണമായി തകര്‍ന്ന 69 വീടുള്‍പ്പെടെയുള്ള കെട്ടിടങ്ങളും ഭാഗികമായി തകര്‍ന്ന 225 വീടുകളുമാണുള്ളത്‌.വീടുകളുടെ ചുറ്റുമതില്‍ മുതല്‍ വീട്ടുപകരണങ്ങള്‍, ഫര്‍ണ്ണീച്ചറുകള്‍, അടുക്കള സാധനങ്ങള്‍, വിവിധ രേഖകള്‍, കന്നുകാലികള്‍ വരെയുള്ളവയുടെ മുഴുവന്‍ കണക്കുകളും പ്രസിദ്ധീകരിച്ചു.നിയമസഭ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനാണ്‌ നഷ്‌ടങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടത്‌.
ഫ്‌ലഡ്‌ ഡിവാസേ്‌റ്റഷന്‍ ഇന്‍ഡക്‌സ് എന്ന മാപിനിയില്‍ ഭൂതല ഉപഗ്രഹ ചിത്രങ്ങളെ വിശകലനം ചെയ്‌ത് ജി ഐ എസ്‌ ഡ്രോണ്‍ ഉപയോഗിച്ച്‌ ആകാശ സര്‍വ്വെ നടത്തിയാണ്‌ പൊന്നാനിയിലെ നാശനഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌. ഏഴ്‌ ദിവസം കൊണ്ടാണ്‌ സര്‍വ്വെ പൂര്‍ത്തിയാക്കിയത്‌.300 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ ആള്‍ടിറ്റ്യൂട്ടില്‍ പറത്തുന്ന ഡ്രോണ്‍ ഉപയോഗിച്ചാണ്‌ പൊന്നാനിയെ ഒപ്പിയെടുത്തത്‌.ഈ വിവരങ്ങള്‍ സൂക്ഷ്‌മമാക്കുവാന്‍ ജി ഡി പി എസ്‌ സര്‍വെ നടത്തി 3 മില്ലിമീറ്റര്‍ കൃത്യതയുള്ള ഭൗമ വിവരങ്ങള്‍ ശേഖരിച്ചു. സമാന്തരമായി വീട്‌ വീടാന്തരം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ യഥാസമയം സര്‍വ്വേ നടത്തി. അഞ്ച്‌ മിനുട്ട്‌ വ്യത്യാസത്തില്‍ സര്‍വ്വെ വിവരങ്ങള്‍ അതാതു വീടുകളില്‍ നിന്നും ബേസ്‌ സ്‌റ്റേഷനില്‍ എത്തി.ഓരോ വീട്ടിലും നഷ്‌ടപ്പെട്ട വസ്‌തുക്കള്‍, കേടുവന്ന ഉപകരണങ്ങള്‍, നഷ്‌ടപ്പെട്ട രേഖകള്‍ എന്നിവ ഇതിലൂടെ ലഭ്യമായി. ഇതടിസ്‌ഥാനത്തില്‍ കഴിഞ്ഞ ദിവസം തിരൂര്‍ എസ്‌ എസ്‌ എം പോളിടെക്‌നിക്‌ വിദ്യാര്‍ത്ഥികള്‍ ചില വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ അറ്റകുറ്റ പണികള്‍ നടത്തുകയും ചെയതു.സര്‍വ്വെ റിപ്പോര്‍ട്ട്‌ ഈ മാസം 9ന്‌ മെട്രോമാന്‍ ഇ ശ്രീധരന്റെ സാന്നിധ്യത്തില്‍ സൂക്ഷ്‌മപരിശോധനക്ക്‌ വിധേയമാക്കും. തുടര്‍ന്ന്‌ സര്‍ക്കാറിന്‌ സമര്‍പ്പിക്കും.പുനരധിവാസ പദ്ധതിയെന്ന നിലയില്‍ പാക്കേജായാണ്‌ സര്‍ക്കാറിന്‌ നല്‍കുക. ഇതോടൊപ്പം സര്‍വ്വെ റിപ്പോര്‍ട്ട്‌ പ്രകാരം സന്നദ്ധ സംഘടനകളില്‍ നിന്നും വ്യക്‌തികളില്‍ നിന്നും സഹായം സ്വീകരിക്കും. നാശനഷ്‌ടങ്ങളുടെ വിവരം പ്രത്യേകആപ്ലിക്കേഷന്‍ വഴി ഇന്റര്‍നെറ്റില്‍ ബന്ധിപ്പിക്കുന്നുണ്ട്‌. എല്ലാക്കും നഷ്‌ടങ്ങളുടെ വിവരം ലഭ്യമാകും
പ്രളയം അളക്കാനാകാത്ത വിധം നാശനഷ്‌ടങ്ങള്‍ സൃഷ്‌ടിച്ച സംസ്‌ഥാനത്തെ വിവിധയിടങ്ങളില്‍ പൊന്നാനി മാതൃകയിലുള്ള ഡ്രോണ്‍ സര്‍വെയുടെ സാധ്യത സംസ്‌ഥാന സര്‍ക്കാര്‍ തേടുന്നുണ്ട്‌.നിയമസഭ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം ഇക്കാര്യം ചര്‍ച്ച ചെയ്‌തിരുന്നു.സംസ്‌ഥാന ഐ ടി മിഷന്റെ സോഫ്‌റ്റ് വെയറുമായി ബന്ധിപ്പിച്ച്‌ പൊന്നാനി മോഡല്‍ വ്യാപിപ്പിക്കുന്നതിന്റെ സാധ്യതകളാണ്‌ സര്‍ക്കാര്‍ തേടുന്നത്‌.
അല്‍ഹം ബ്രിസ്‌ നോളേജ്‌ എന്റൊവ്‌മെന്റ്‌, യു എല്‍ സൈബര്‍ പാര്‍ക്ക്‌ എന്നിവരാണ്‌ പദ്ധതി വികസിപ്പിച്ചത്‌. ഇന്‍ഫോസിസ്‌ വിവരങ്ങളെ വിശകലനങ്ങള്‍ക്ക്‌ വിധേയമാക്കി.
പൊന്നാനി നഗരസഭയാണ്‌ സംഘത്തിന്‌ ആദിത്ഥ്യം നല്‍കിയത്‌. യാസിര്‍ പി.വി യാണ്‌ പദ്ധതി നിരീക്ഷിക്കുന്നതും വികസിപ്പിക്കുന്നതും. കുറ്റിപ്പുറം എഞ്ചിനീയറിംഗ്‌ കോളേജ്‌ വിദ്യാര്‍ത്ഥികളാണ്‌ ഫീല്‍ഡ്‌ സര്‍വ്വെ നടത്തിയത്‌.

Ads by Google
Advertisement
Monday 03 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW