Friday, September 21, 2018 Last Updated 21 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.40 AM

കവര്‍ന്നത്‌ അരക്കോടിയുടെ കൃഷി

uploads/news/2018/09/245180/4.jpg

പെരുവ: കാര്‍ഷികമേഖലയായ മുളക്കുളം ഗ്രാമപഞ്ചായത്തില്‍ പ്രളയം കവര്‍ന്നത്‌ അരക്കോടി രൂപയുടെ കൃഷിയാണെന്നു കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്‌. ഓണവിപണി മുന്നില്‍ക്കണ്ടു കൃഷി ചെയ്‌തിരുന്ന ഏക്കറുകണക്കിനു സ്‌ഥലത്തെ ഏത്തവാഴക്കൃഷിയാണ്‌ വെള്ളംകയറി ചീഞ്ഞുപോയത്‌.
ഏത്തവാഴയ്‌ക്ക്‌ പുറമേ പൂവന്‍ വാഴ, ചേന, പാവല്‍, പടവലം, പയര്‍ തുടങ്ങിയ കൃഷിയും വെള്ളംകയറി ചീഞ്ഞുപോയി. കൂടാതെ പത്തേക്കറോളം വരുന്ന പൈനാപ്പിള്‍ കൃഷിയും വെള്ളത്തില്‍ നശിച്ചു. ഏക്കറിന്‌ രണ്ടര ലക്ഷത്തോളം രൂപ കൃഷിചെലവും, ഏക്കറിന്‌ അന്‍പതിനായിരത്തോളം രൂപ പാട്ടം നല്‍കിയും കൃഷിചെയ്‌തതായിരുന്നു. ഏത്തവാഴയാകട്ടെ ഓണത്തിനു വിളവെടുക്കാന്‍ പാകത്തിന്‌ എല്ലാം കുലച്ചതായിരുന്നു. വാഴയ്‌ക്ക്‌ എല്ലാ വളവും മരുന്നുകളും നല്‍കി ചിലവാകേണ്ട പണം മുഴുവന്‍ ചിലവാക്കിയിരുന്നു. ഒരുവാഴയ്‌ക്ക്‌ ഏകദേശം ഇരുനൂറ്റിയമ്പതോളം രൂപ ചിലവുവരും. മുളക്കുളം കഴുന്നുകണ്ടത്തില്‍ ദീപുവിന്റെ രണ്ടര ഏക്കറും കൊച്ചുമറ്റത്തില്‍ സെന്‍മോന്റെ അഞ്ചേക്കറും എള്ളുകാലായില്‍ ഷിജോയുടെ നാലേക്കറും കളത്തൂരാട്ട്‌ ചാക്കോ, ഇരണ്ടതൂക്കില്‍ കുഞ്ഞപ്പന്‍, കാലായില്‍ സണ്ണി, മുത്തേടത്ത്‌ പ്രതാപന്‍ തുങ്ങയവരുടെ ഏത്തവാഴകളുമാണു നശിച്ചത്‌.
വാഴക്കിടയില്‍ കൃഷി ചെയ്‌തിരുന്ന ചേനയും വെള്ളംകയറി നശിച്ചു. എന്‍.സി.ജോയി കൃഷി ചെയ്‌തിരുന്ന അരയേക്കറോളം ചേനയും വെള്ളത്തില്‍ നശിച്ചു.
ബാബു കണ്ണംകുഴി, ബിജു മീമ്പള്ളില്‍, ജോസഫ്‌ പൊന്നൂപ്പാറ എന്നിവരുടെ പൈനാപ്പിള്‍ കൃഷിയാണ്‌ വെള്ളംകയറി നശിച്ചത്‌. വാഴയും പൈനാപ്പിളും, കപ്പയും, പച്ചക്കറികളും കൃഷി ചെയ്‌തിരുന്ന നിരവധി ചെറുകിട കര്‍ഷകരുടെയും കൃഷികള്‍ പ്രളയത്തില്‍ മുങ്ങിപ്പോയി.

Ads by Google
Advertisement
Sunday 02 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW