Thursday, November 15, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.40 AM

മണര്‍കാട്‌ പള്ളിയില്‍ എട്ടുനോമ്പ്‌ പെരുന്നാളിനു കൊടിയേറി

uploads/news/2018/09/245179/3.jpg

മണര്‍കാട്‌: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ്‌ പെരുന്നാളിനു കൊടിയേറി.
പറമ്പുകര പാട്ടത്തില്‍ പി.പി. വറുഗീസിന്റെ ഭവനത്തില്‍നിന്നു നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി പള്ളിയില്‍ എത്തിച്ചു. ആര്‍പ്പുവിളികളോടെ കരോട്ടെ പള്ളിക്കും താഴത്തെ പള്ളിക്കും മൂന്നുതവണ വിശ്വാസസമൂഹം കൊടിമരവുമായി വലംവെച്ചു. തുടര്‍ന്നു ചെത്തിമിനുക്കിയ കൊടിമരത്തില്‍ വയോജനസംഘത്തിലെ മുതിര്‍ന്ന അങ്കം കൊടിമരത്തില്‍ കൊടികെട്ടി.
തുടര്‍ന്ന്‌ വൈകുന്നേരം അഞ്ചുമണിയോടെ കല്‍ക്കുരിശിനു സമീപം കൊടിമരം ഉയര്‍ത്തിയ ശേഷം കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടിയേറ്റി. യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ്‌ മോര്‍ തീമോത്തീയോസ്‌ മെത്രാപോലീത്തയുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനയെതുടര്‍ന്നാണു കൊടിമരം ഉയര്‍ത്തിയത്‌. ഇ.ടി. കുര്യാക്കോസ്‌ കോര്‍എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്‌, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഫാ. ജെ.മാത്യു മണവത്ത്‌, സഹവികാരിമാരും വൈദീകരും സഹകാര്‍മികത്വം വഹിച്ചു. ട്രസ്‌റ്റിമാരായ ജോര്‍ജ്‌ മാത്യു വട്ടമല, സി.പി. ഫിലിപ്‌ ചെമ്മാത്ത്‌, സാബു ഏബ്രഹാം മൈലക്കാട്ട്‌, സെക്രട്ടറി വി.വി. ജോയ്‌ വെള്ളാപ്പള്ളില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.
ഇന്നലെ രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു തോമസ്‌ മോര്‍ തീമോത്തിയോസ്‌ പ്രധാന കാര്‍മികത്വം വഹിച്ചു. പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്നതിനു പരിശുദ്ധ ദൈവമാതാവ്‌ ശ്രേഷ്‌ഠമായ മാതൃകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.
ശ്രേഷ്‌ഠ പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ കാലം ചെയ്‌ത ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവയുടെ ഓര്‍മദിനമായ ഇന്നലെ കുര്‍ബാനമധ്യേ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. സേവകാസംഘം പുറത്തിറക്കിയ 2019ലെ കലണ്ടറിന്റെ പ്രകാശനവും നേര്‍ച്ചക്കഞ്ഞി വിതരണത്തിന്റെ ഉദ്‌ഘാടനവും തോമസ്‌ മോര്‍ തീമോത്തിയോസ്‌ നിര്‍വഹിച്ചു. ഫാ. ഷിബു ചെറിയാന്‍, ഫാ. ഡെന്നീസ്‌ ജോയ്‌ ഐക്കരക്കുടി, റവ. ആന്‍ഡ്രൂസ്‌ കോര്‍ എപ്പിസ്‌കോപ്പ ചിരവത്തറ, ഫാ. കുര്യന്‍ മാത്യു വടക്കോപറമ്പില്‍ എന്നിവര്‍ ധ്യാനങ്ങള്‍ നയിച്ചു. ജോജോ വയലിങ്കല്‍ നയിച്ച ക്രിസ്‌തീയ ക്ലാസിക്കല്‍ ഗാനശുശ്രൂഷയുമുണ്ടായിരുന്നു.

Ads by Google
Advertisement
Sunday 02 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW