Friday, September 14, 2018 Last Updated 34 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.40 AM

അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്‌മം നിമജ്‌ജനം ചെയ്‌തു

uploads/news/2018/09/245178/2.jpg

കോട്ടയം: അടല്‍ജി അമര്‍ രഹെ എന്ന മുദ്രാവാക്യത്തിന്റെ അകമ്പടിയില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്‌മം മീനച്ചിലാര്‍ ഏറ്റുവാങ്ങി. ഇന്നലെ രാവിലെ പാര്‍ട്ടി ആസ്‌ഥാനമായ കോടിമത മുഖര്‍ജി ഭവനില്‍നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടുകൂടി ചിതാഭസ്‌മ കലശം നാഗമ്പടം ക്ഷേത്രക്കടവില്‍ എത്തിച്ചു. തുടര്‍ന്നു ജില്ലാ പ്രസിഡന്റ്‌ എന്‍. ഹരിയുടെ നേതൃത്വത്തില്‍ നിമഞ്‌ജനകര്‍മം നടത്തി. നിമഞ്‌ജന കര്‍മങ്ങള്‍ക്ക്‌ ക്ഷേത്രം തന്ത്രി ശ്രീനാരായണ പ്രസാദ്‌, ശാന്തി ചന്തു എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
വെള്ളിയാഴ്‌ച ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ പി. എസ്‌. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ കോട്ടയത്ത്‌ എത്തിച്ച ചിതാഭസ്‌മം ജില്ലാ പ്രസിഡന്റ്‌ എന്‍. ഹരി ഏറ്റുവാങ്ങി. തുടര്‍ന്നു ബി.ജെ. പി. ഓഫീസില്‍ എത്തിച്ച ചിതാഭസ്‌മത്തില്‍ നൂറുകണക്കിന്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ പുഷ്‌പാര്‍ച്ചന നടത്തി. നിമഞ്‌ജന ചടങ്ങില്‍ ബി. ജെ. പി. ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, മധ്യമേഖലാ പ്രസിഡന്റ്‌ എന്‍. കെ. നാരായണന്‍ നമ്പൂതിരി, മദ്ധ്യമേഖല സംഘടനാ സെക്രട്ടറി കെ.പി. സുരേഷ്‌, സംസ്‌ഥാന വക്‌താവ്‌ എസ്‌. ജയസൂര്യന്‍, സംസ്‌ഥാന സമിതിയംഗങ്ങളായ ഏറ്റുമാനൂര്‍ രാധാകൃഷ്‌ണന്‍, പി.കെ. രവീന്ദ്രന്‍, കെ. ജി. രാജ്‌മോഹന്‍, ടി.എന്‍. ഹരികുമാര്‍, പ്രഫ. ബി. വിജയകുമാര്‍, എം.എസ്‌. കരുണാകരന്‍, എസ്‌.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ്‌ എം. മധു, സെക്രട്ടറി ആര്‍. രാജീവ്‌, ബി. ജെ. പി. ജില്ലാ ഭാരവാഹികളായ കെ. ജി. കണ്ണന്‍, എന്‍. കെ. ശശികുമാര്‍, ടി. എ. ഹരികൃഷ്‌ണന്‍, നീറിക്കാട്‌ കൃഷ്‌ണകുമാര്‍, പി. സുനില്‍ കുമാര്‍, ശാന്തി ഗോപാലകൃഷ്‌ണന്‍, വിനോദിനി വിജയകുമാര്‍, ബി. ജെ. പി. ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 02 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW