Thursday, November 15, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.40 AM

മഴയില്‍ തകര്‍ന്ന്‌ റബര്‍ കൃഷി

uploads/news/2018/09/245177/1.jpg

കോട്ടയം: ദുര്‍ബലമായിരുന്ന റബര്‍ കൃഷിമേഖലയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തി പ്രളയവും മഴയും.
ഒന്നര മാസത്തോളം പൂര്‍ണമായി നിലച്ച റബര്‍ ടാപ്പിങ്ങ്‌ കഴിഞ്ഞ ദിവസങ്ങളില്‍ പുനരാരംഭിച്ചുവെങ്കിലും ഉത്‌പാദനം 80 ശതമാനത്തിലേറെ കുറഞ്ഞിരിക്കുകയാണ്‌. ടാപ്പിങ്ങ്‌ പുനരാരംഭിച്ച തോട്ടങ്ങളില്‍ പോലും ഉത്‌പാദനം ഗണ്യമായി കുറഞ്ഞിരിക്കുന്നതു കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു.
ജി.എസ്‌.ടി. നടപ്പാക്കിയതോടെ ഷേഡ്‌ ഒട്ടിക്കുന്നതിനാവശ്യമായ സാമഗ്രികള്‍ക്കു വില കൂടിയതിനാല്‍ ഭൂരിഭാഗം കര്‍ഷകരും മഴക്കാല ടാപ്പിങ്ങിന്‌ ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നില്ല. ഇത്തവണ മഴ ശക്‌തമായതിനെത്തുടര്‍ന്നതിനാല്‍ ടാപ്പിങ്ങ്‌ പൂര്‍ണമായി തടസപ്പെടുകയും ചെയ്‌തിരുന്നു. ഇതോടെ, റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ പട്ടിണിയിലായിരുന്നു.
നിലവില്‍ ഉല്‍പാദനത്തില്‍ 80 ശതമാനത്തിന്റെ കുറവുണ്ടായെന്നാണു കണക്ക്‌. അതിശക്‌തമായ മഴയായിരുന്നതിനാല്‍, ഇലകൊഴിച്ചില്‍ ശക്‌തമായതും കര്‍ഷകര്‍ക്കു തിരിച്ചടിയായി.
സാധാരണ ഡിസംബര്‍, ജനുവരി മാസത്തിലേതിനു സമാനമായ രീതിയില്‍ ഇല കൊഴിഞ്ഞതിനാല്‍ അവശേഷിക്കുന്ന സീസണില്‍ ഉത്‌പാദനം ഗണ്യമായി കുറയുമെന്നും കര്‍ഷകര്‍ പറയുന്നു. ചെറിയ റബര്‍ മരങ്ങള്‍ക്കു ചീക്കല്‍ രോഗം ശക്‌തമായതും കര്‍ഷകര്‍ക്കു തിരിച്ചടിയായിരുന്നു.
അതേസമയം, ആഭ്യന്തര വിപണിയിലെ ഉത്‌പാദനത്തിലെ കുറവു മുതലെടുത്തു കൂടുതല്‍ റബര്‍ ഇറക്കുമതിയ്‌ക്കു ടയര്‍ വ്യവസായികള്‍ നീക്കം നടത്തുന്നുണ്ട്‌.
നിലവില്‍ പ്രതിമാസം 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യുന്നുണ്ട്‌. അത്‌ ലക്ഷത്തിനു മേലാക്കി റബര്‍ വന്‍തോതില്‍ സ്‌റ്റോക്‌ ചെയ്യാനാണ്‌ പുതിയ നീക്കം. നേരിയ തോതില്‍ ഉയര്‍ന്ന വില ഇടിയുന്നതിനും ഭാവിയില്‍ വില ഉയരാതിരിക്കുന്നതിനും ടയര്‍ ലോബിയുടെ നീക്കം കാരണമാകും.
ശക്‌തമായ മഴയിലും കാറ്റിലും റബര്‍ മരങ്ങള്‍ ഒടിഞ്ഞു വീണും കടപുഴകിയും കര്‍ഷകര്‍ക്കു വന്‍ നഷ്‌ടമുണ്ടായിരുന്നു. ആയിരക്കണക്കിനു റബര്‍ മരങ്ങളാണ്‌ ഇത്തവണ രണ്ടു മാസത്തിനുള്ളില്‍ ഒടിഞ്ഞുവീണത്‌.
ഇവയ്‌ക്കു നഷ്‌ടപരിഹാരം എന്നു നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്‌തത വന്നിട്ടില്ല. മാത്രമല്ല, വര്‍ഷങ്ങള്‍ പരിപാലിച്ചു വളര്‍ത്തിയ റബര്‍ മരങ്ങള്‍ക്ക്‌ നഷ്‌ടപരിഹാരമായി ലഭിക്കുന്ന തുകയും അപര്യാപ്‌തമാണെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Advertisement
Sunday 02 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW