Sunday, September 02, 2018 Last Updated 17 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.39 AM

പ്രളയം:നഷ്‌ടപരിഹാരം നല്‍കണമെന്ന്‌

പാലാ: വെള്ളപ്പൊക്കംമൂലം വ്യാപാരികള്‍ക്കുണ്ടായ നാശനഷ്‌ടങ്ങള്‍ക്ക്‌ ഉചിതമായ നഷ്‌ടപരിഹാരം നല്‍കണമെന്നും നാശനഷ്‌ടം നേരിട്ട വ്യാപാരികള്‍ക്ക്‌ എത്രയുംവേഗം പലിശരഹിത വായ്‌പ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ മന്ത്രി ജയരാജനുമായി ചര്‍ച്ച നടത്തി.
ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ വ്യാപാരികളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന്‌ മന്ത്രി ഉറപ്പു നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഘടനയുടെ പാലാ യൂണിറ്റ്‌ സമാഹരിച്ച തുകയുടെ ചെക്ക്‌ കോട്ടയം ജില്ലാ പ്രസിഡന്റ്‌ ടോമി കുറ്റിയാങ്കല്‍ മന്ത്രിക്ക്‌ കൈമാറി.
ജില്ലാ ജനറല്‍ സെക്രട്ടറി സിബി തോട്ടുപുറം, സംസ്‌ഥാന കൗണ്‍സിലംഗങ്ങളായ ബെന്നി മൈലാടൂര്‍, സജി രചന, ബാബു നെടുമുടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 02 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW