Sunday, September 02, 2018 Last Updated 9 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.39 AM

എട്ടുനോമ്പാചരണം

കുറവിലങ്ങാട്‌: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്‌മറിയം ആര്‍ച്ച്‌ ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തിലെ എട്ടുനോമ്പാചരണത്തിന്‌ ആര്‍ച്ച്‌ പ്രീസ്‌റ്റ്‌ ഡോ. ഫാ. ജോസഫ്‌ തടത്തില്‍ കൊടിയേറ്റി. കര്‍ഷകദിനമായ ഇന്നു രാവിലെ 8.45-ന്‌ ഗ്രേറ്റ്‌ ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ സ്രാമ്പിക്കലും വൈകുന്നേരം അഞ്ചിന്‌ ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ്‌ മുക്കുഴിയും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കും.
സംഘടനാദിനമായ നാളെ ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ അരുമച്ചാടത്ത്‌ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കും. കുറവിലങ്ങാട്‌ ഉറവയും ഉറവിടവും എന്ന പേരിലുള്ള പുസ്‌കം പ്രകാശനം ചെയ്‌തു. കുറവിലങ്ങാട്ടെ ക്രൈസ്‌തവ സമൂഹത്തിന്റെ ആരംഭം മുതല്‍ ഇതുവരെയുള്ള വളര്‍ച്ചയും വികാസവും പുസ്‌തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌.
ഇടവകയുടെ പാരമ്പര്യങ്ങള്‍, തിരുനാളുകള്‍, വിശേഷദിവസങ്ങള്‍, തിരുകര്‍മങ്ങളുടെ സമയക്രമം, മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍, ചരിത്രപശ്‌ചാത്തലം എന്നിവയും വ്യക്‌തമാക്കിയുള്ള പുസ്‌തകം തീര്‍ഥാടകര്‍ക്കും ഇടവകയുമായി ബന്ധപ്പെട്ട ചരിത്രപഠനത്തിനും ഉപകാരമാകും.

Ads by Google
Advertisement
Sunday 02 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW