Friday, September 21, 2018 Last Updated 14 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.39 AM

ആയത്തുംപടിക്ക്‌ ആശ്രയമായി അമ്പാറനിരപ്പേല്‍

അമ്പാറനിരപ്പേല്‍: പ്രളയംമൂലം ദുരിതമനുഭവിക്കുന്ന പെരുമ്പാവൂര്‍ ആയത്തുംപടി നിവാസികള്‍ക്ക്‌ സഹായഹസ്‌തവുമായി അമ്പാറനിരപ്പേല്‍ നിവാസികള്‍. അമ്പാറനിരപ്പേല്‍ സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തില്‍ ആയത്തുംപടി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ഗൃഹോപകരണങ്ങള്‍, തുണിത്തരങ്ങള്‍, പായ, തലയിണ തുടങ്ങി ഒട്ടേറെ സാധനങ്ങള്‍ എത്തിച്ചുനല്‍കി.
ഡയറക്‌ടര്‍ ഫാ. ജയിംസ്‌ കൊച്ചയ്യങ്കനാല്‍, പ്രസിഡന്റ്‌ സണ്ണി മൂലേച്ചാലില്‍, ജോജോ തകിടിയേല്‍, തോമസ്‌ പുല്ലാട്ട്‌, അപ്പച്ചന്‍ ചെറുകര, വാവച്ചന്‍ പുല്ലാട്ട്‌, സോജന്‍ വില്ലന്താനം തുടങ്ങിയവരുടെ നേതൃത്വത്തില്‍ അമ്പാറനിരപ്പേല്‍ ഇടവകയിലെ 14 എസ്‌.എച്ച്‌.ജി.കളില്‍നിന്നു സമാഹരിച്ച സാധനസാമഗ്രികളാണ്‌ ആയത്തുംപടി ഇടവകയിലെത്തിച്ച്‌ വികാരി ഫാ. ജോണ്‍ പയനുങ്കലിനു കൈമാറിയത്‌.

Ads by Google
Advertisement
Sunday 02 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW