Tuesday, November 13, 2018 Last Updated 51 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.39 AM

മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിങ്‌ സൊസൈറ്റി ഭരണസമിതി രാജിവച്ചു

പാലാ: മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിങ്‌ പ്രോസസിങ്‌ സഹകരണസംഘം ഭരണസമിതി രാജിവച്ചു. മുന്‍ എം.പിയും സംഘം പ്രസിഡന്റുമായ ജോയി ഏബ്രഹാം അടക്കമുള്ളവരാണ്‌ രാജിവച്ചത്‌. കാലാവധി തീരുവാന്‍ രണ്ട്‌ മാസം ബാക്കിയുള്ളപ്പോഴാണ്‌ ഭരണസമിതിയംഗങ്ങളൊന്നടങ്കം രാജി നല്‍കിയത്‌.
നവംബര്‍ മൂന്നിന്‌ തെരഞ്ഞെടുപ്പ്‌ നടത്തുവാന്‍ ഭരണസമിതി തീരുമാനിച്ചിരുന്നു. സംഘത്തിന്റെ പ്രതിസന്ധിക്കു കാരണക്കാരായ ഭരണസമിതിയംഗങ്ങളുടെ ബാധ്യത നിശ്‌ചയിച്ച്‌ തുടര്‍നടപടികള്‍ സഹകരണവകുപ്പ്‌ സ്വീകരിച്ചുവരുന്നതിനിടയിലാണ്‌ രാജി. പ്രതിസന്ധിക്ക്‌ ഉത്തരവാദികളായവരുടെ ബാധ്യത സംബന്ധിച്ച്‌ സഹകരണവകുപ്പ്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ കണക്കെടുപ്പ്‌ നടത്തിയിരുന്നു.
6.66 കോടി രൂപയുടെ ബാധ്യതയ്‌ക്ക്‌ 16 ഭരണസമിതിയങ്ങളും അഞ്ച്‌ മാനേജിങ്‌ ഡയറക്‌ടര്‍മാരും ഉത്തരവാദികളാണെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഉത്തരവാദികളില്‍നിന്ന്‌ തുക ഈടാക്കുവാന്‍ സഹകരണവകുപ്പ്‌ നടപടികള്‍ ആരംഭിച്ചിരുന്നു.

Ads by Google
Advertisement
Sunday 02 Sep 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW