Thursday, November 15, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.38 AM

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ധ്യാനഹാള്‍ വൈദികരും വിശ്വാസികളും ശുചീകരിച്ചു

uploads/news/2018/09/245163/4.jpg

കൊച്ചി: പ്രളയക്കെടുതിയില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ധ്യാനഹാള്‍ പാലാ രൂപതയിലെ 30 ഓളം വൈദികരും വിശ്വാസികളും അടങ്ങിയ സംഘം ശുചീകരിച്ചു. പാലാ ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, യു.കെ. ബിഷപ്പ്‌ മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. വെള്ളപ്പൊക്ക കെടുതികള്‍ രൂക്ഷമായ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പലയിടങ്ങളിലും മുട്ടറ്റത്തോളം ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയിരുന്നു. അനേകായിരങ്ങളുടെ പ്രയത്നത്താലാണ്‌ ഇതു വൃത്തിയാക്കികൊണ്ടിരിക്കുന്നത്‌. ഡിവൈന്‍ സ്‌ഥാപക ഡയറക്‌ടര്‍ ഫാ. ജോര്‍ജ്‌ പനയ്‌ക്കല്‍, സുപ്പീരിയര്‍ ഫാ. പോള്‍ പുതുവ, ഫാ. മാത്യു ഇലവുങ്കല്‍ എന്നീ വൈദികരും ശുചീകരണയജ്‌ഞത്തില്‍ പങ്കാളികളായി. എല്ലാ ആഴ്‌ചകളിലും നടക്കുന്ന മലയാളം ധ്യാനം ഇന്നുമുതല്‍ മുടക്കമില്ലാതെ തുടരുമെന്നു ധ്യാനകേന്ദ്രം ഡയറക്‌ടര്‍ ഫാ. ജോഷി അറിയിച്ചു. അതേസമയം ഇംഗ്ലീഷ്‌ വിഭാഗത്തിലെ ധ്യാനങ്ങള്‍ മൂന്നാഴ്‌ചയ്‌ക്കുശേഷമേ ആരംഭിക്കകുയെന്നും ഫാ. ജോഷി അറിയിച്ചു.

Ads by Google
Advertisement
Sunday 02 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW