Sunday, September 02, 2018 Last Updated 17 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 12.38 AM

പദ്ധതി ആസൂത്രണത്തില്‍ പിഴവുകള്‍ ആവര്‍ത്തിക്കരുത്‌: മുരളി തുമ്മാരുകുടി

uploads/news/2018/09/245162/3.jpg

കൊച്ചി: കേരളത്തിലുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍, കഴിഞ്ഞ കാലത്തുണ്ടായ പിഴവുകള്‍ ആവര്‍ത്തിക്കാതെ വേണം ഭാവിയിലേക്കു വേണ്ട പദ്ധതികള്‍ ഇനി ആസൂത്രണം ചെയ്യേണ്ടതെന്നു ഐക്യരാഷ്‌ട്രസഭാ ദുരന്ത ലഘൂകരണ വിഭാഗം ഓപറേഷന്‍സ്‌ മാനേജര്‍ ഡോ. മുരളി തുമ്മാരുകുടി.
ഇന്നു നാം കൈക്കൊള്ളുന്ന തീരുമാനങ്ങളാണു നാളെയുടെ അടിസ്‌ഥാനം- കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്‍ (കെ.എം.എ) സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒട്ടുമിക്ക ദുരന്തങ്ങളും പ്രകൃതി ദുരന്തങ്ങളല്ല. പലതും സ്വാഭാവിക അത്യാഹിതങ്ങളാണ്‌. മിക്കവയും ഒഴിവാക്കപ്പെടാവുന്നവയുമായിരുന്നു. ചരിത്രപരമായ ഡേറ്റകളുടെ അടിസ്‌ഥാനത്തില്‍ 2011 മുതലിങ്ങോട്ട്‌ ഒട്ടേറെ ദുരന്തങ്ങളെ പ്രവചിക്കാന്‍ സാധിച്ചിരുന്നു.
അത്യാഹിതങ്ങള്‍ നേരിടാന്‍ നാം ഇനി എപ്പോഴും കരുതലോടെ ഒരുങ്ങിയിരിക്കണം. മികച്ചതും സുരക്ഷിതവും ഹരിതാഭവുമായ നവകേരളമാണു നാം ഇനി സൃഷ്‌ടിക്കേണ്ടത്‌- അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എം.എ. പ്രസിഡന്റ്‌ ദിനേശ്‌ തമ്പി അധ്യക്ഷത വഹിച്ചു. സി.എസ്‌. കര്‍ത്താ സ്വാഗതവും കെ.എം.എ. സെക്രട്ടറി ജോര്‍ജ്‌ ആന്റണി നന്ദിയും പറഞ്ഞു. മരിയ ഏബ്രഹാം അതിഥിയെ പരിചയപ്പെടുത്തി.

Ads by Google
Advertisement
Sunday 02 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW